• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'മതിലാളികളെ ഇതിലെ ഇതിലെ'; സർക്കാരിനെ ട്രോളി ജോയി മാത്യു

'മതിലാളികളെ ഇതിലെ ഇതിലെ'; സർക്കാരിനെ ട്രോളി ജോയി മാത്യു

 • Share this:
  കൊച്ചി: ജനുവരി ഒന്നിന് നവോത്ഥാന വനിതാമതിൽ രൂപീകരിക്കാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തെ ട്രോളി നടനും സംവിധായകനുമായ ജോയി മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിപാടിക്ക് പങ്കെടുക്കാനെത്തുന്നവര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യതകളെക്കുറിച്ച് പരിഹാസത്തോടെ എഴുതിയിരിക്കുന്നത്. എസ്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദവും ജോയ് മാത്യു പരാമർശിക്കുന്നു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  മതിലാളികളെ ഇതിലെ ഇതിലെ…
  -------------------------------------
  (ഇതര സംസ്ഥാനികൾ
  അപേക്ഷിക്കേണ്ടതില്ല )

  അടിസ്ഥാന യോഗ്യതകൾ :
  -----------------------------------
  1.അപേക്ഷകർക്ക് പ്രായപരിധി ഇല്ല എന്നാൽ അവർ വനിതകൾ ആയിരിക്കണം.
  2. അപേക്ഷകർ ഏതെങ്കിലും സമുദായത്തിന്റെ (പോഷകവും ആവാം )
  അംഗമായിരിക്കണം. എന്നാൽ ബാനർ പിടിച്ചും താലപ്പൊലിയെടുത്തും പുരുഷന്മാരാൽ
  കവചിതരായി രാഷ്ട്രീയ പാർട്ടികളുടെ ഘോഷയാത്രകളിൽ മാത്രം പങ്കെടുത്ത തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
  2.മതിൽപണിയാനാവശ്യമായ പണിയായുധങ്ങൾ അവരവർ തന്നെ കൊണ്ടുവരണം. എന്നാൽ
  പാരകൾ കൊണ്ടുവരാൻ പാടില്ല
  3. മതിൽ പണിക്കാവശ്യമായ
  പ്രധാന അസംസ്കൃത വസ്തുവായ നവോഥാൻ സിമന്റ് മതിൽ നിർമ്മാണ
  കമ്പനി തന്നെ നൽകുന്നതാണ്
  4.എളുപ്പത്തിലും വേഗത്തിലും
  പണിയെടുക്കുന്നവർക്ക്
  മതിൽഭൂഷൻ, മതിൽശ്രീ തുടങ്ങിയ ചപ്പു ചവറുകൾ നെഞ്ചത്ത് തന്നെ കുത്തി മലർത്തി ആദരിക്കും.
  5.കുറ്റവാളികൾക്കും ക്രിമിനൽ കേസ്
  പ്രതികൾക്കും മതിൽപണിയത്നത്തിൽ
  പങ്കെടുക്കുന്നത് കണക്കിലെടുത്തു അവരുടെ ശിക്ഷാകാലാവധിയിൽ ഇളവ് ലഭിക്കുന്നതാണ്.
  6.മതിൽ പണിയിൽ പങ്കെടുക്കുന്ന
  സാമുദായിക നേതാക്കന്മാർക്കോ
  മക്കൾക്കോ അവർ നിർദ്ദേശിക്കുന്ന
  ആശ്രിതർക്കോ മന്ത്രി/തന്ത്രി അല്ലെങ്കിൽ വിവിധങ്ങളും ഉപയോഗശൂന്യവുമായ കോർപ്പറേഷനുകളിൽ ആളും തരവും നോക്കി കസേരകൾ നൽകുന്നതാണു.
  7. മതിലിനുപിറകിൽ നടക്കുന്ന കാര്യങ്ങൾ മാധ്യപ്രവർത്തക ഭീകരർക്ക്
  ഒറ്റിക്കൊടുക്കുവാൻ പാടില്ല.
  അങ്ങിനെയെങ്ങാൻ ചെയ്താലോ
  പിന്നെ ഒരു വനിതയും സ്വപ്നത്തിൽപ്പോലും മതില് ചാടില്ല
  8.ശ്രദ്ധിക്കുക. നിരീശ്വര വാദികൾ മതിലിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കും. അതിന് അവരെ അനുവദിക്കരുത്.

  BREAKING NEWS: വിവാദ എച്ച്.എം.ടി ഭൂമി അദാനിയുടെ ഉടമസ്ഥതയിലേക്ക്

  മേൽപ്പറഞ്ഞ കാര്യങ്ങൾ ഗദ്യത്തിലാണെങ്കിലും
  കവിതാ രൂപത്തിലും
  കാച്ചിയെടുക്കാവുന്നതാണ്
  (വരികൾക്കിടക്ക് മ മ് മീ എന്നിവകൾ തിരുകാം അല്ലെങ്കിൽ
  ഹന്ത, ഹിതാ എന്നോ തിരുകാം.
  വരികളുടെ അവസാനം
  ലേ, തൻ, ഹോ എന്നിങ്ങിനെ
  ചില നമ്പറുകൾകൂടി ചാമ്പിയാൽ അക്കാദമി അവാർഡിന് സാധ്യതയുമുണ്ട് )
  അറിയിപ്പ് :
  മുകളിലെഴുതിയ എന്റെ ആധുനിക
  കവിത ആരെങ്കിലും അടിച്ചുമാറ്റി
  സ്വന്തം പേരിൽ അച്ചടിച്ചാൽ ചിത്രവധമല്ല, ഏത് യു ജീ സി ആണേലും ചവുട്ടി തേച്ചുകളയും. (മോഷ്ടിച്ചത് സുന്ദരിയാണെങ്കിൽ
  ഞാൻ കണ്ണടച്ചു ഇരുട്ടാക്കുകയും ചെയ്യും )
  First published: