സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി; നാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കും

News18 Malayalam
Updated: November 25, 2018, 11:25 AM IST
സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി; നാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കും
  • Share this:
പത്തനംതിട്ട: ശബരിമലയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട്  റിമാന്‍റില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ നാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കാനായാണ് നടപടി. സുരേന്ദ്രനെ നാളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും.

സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി

ഇന്ന് കോഴിക്കോട്ടേക്ക് എത്തിക്കുന്ന സുരേന്ദ്രനെ സബ് ജയിലിൽ താമസിപ്പിച്ച് നാളെ രാവിലെ കണ്ണൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. അതേസമയം, ഈ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം.

പൊലീസ് വെട്ടിൽ; സുരേന്ദ്രനെതിരെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരപിഴവ്

മറ്റന്നാള്‍ വീണ്ടും സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്‍റെ ആവശ്യത്തില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി പരിഗണിക്കും.

First published: November 25, 2018, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading