ഘടകകക്ഷി എന്ന നിലയിൽ അർഹമായ പരിഗണന ലഭിച്ചില്ല: NDA വിട്ട് JSS

Last Updated:
ആലപ്പുഴ: ഘടകകക്ഷി എന്ന നിലയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നും അതിനാൽ എൻ ഡി എ വിടുകയാണെന്നും ജെ എസ് എസ് രാജൻ ബാബു വിഭാഗം. എൻ ഡി എയുടെ അക്രമരാഷ്ട്രീയം ജെ എസ് എസ് നയങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും വിരുദ്ധമാണെന്നും ജെ എസ് എസ് പറഞ്ഞു. എൻ ഡി എ വിടുന്നത് സംബന്ധിച്ച് കത്ത് 14ന് ശ്രീധരൻപിള്ളയ്ക്ക് കൈമാറിയതായും ജെ എസ് എസ് അറിയിച്ചു. വാർത്താക്കുറിപ്പിലാണ് ജെ എസ് എസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എറണാകുളത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. ഒരു ഘടകകക്ഷി എന്ന നിലയിൽ അർഹമായ പരിഗണന നൽകുന്നതിലും കർഷകരുടെ ദുരിതങ്ങൾക്ക് നേരെയുള്ള അവഗണനയും ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കുന്ന പ്രവണതകളിലും സാമ്പത്തിക നയങ്ങളിലെ പാളിച്ചകളിലും അതുവഴി ചെറുകിട വ്യവസായികളും കച്ചവടക്കാരും നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരമില്ലായ്മയും കാർഷിക മേഖലയ്ക്ക് ഉണ്ടായ പരാജയവും അക്രമരാഷ്ട്രീയവും കണക്കിലെടുത്ത് എൻ ഡി എ മുന്നണിയിൽ തുടരുന്നത് പാർട്ടിയുടെ നയങ്ങൾക്ക് ചേരുന്നതല്ലെന്നും ജെ എസ് എസ് വ്യക്തമാക്കുന്നു.
advertisement
ഈ സാഹചര്യത്തിലാണ് എൻ ഡി എയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഘടകകക്ഷി എന്ന നിലയിൽ അർഹമായ പരിഗണന ലഭിച്ചില്ല: NDA വിട്ട് JSS
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement