നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് പരിശോധന'; കെ എം ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് പൂര്‍ത്തിയായി

  'പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് പരിശോധന'; കെ എം ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് പൂര്‍ത്തിയായി

  പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് പരിശോധന നടത്തിയതെന്നും വിജിലന്‍സ് റെയ്ഡ് പ്രതീക്ഷിച്ച നാടകമെന്നും കെ എം ഷാജി

  കെ എം ഷാജി

  കെ എം ഷാജി

  • Share this:
   കോഴിക്കോട്: കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന പൂര്‍ത്തിയായി. 16 മണിക്കൂര്‍ നീണ്ട പരിശോധനയാണ് പൂര്‍ത്തിയായത്. മുഖ്യമന്ത്രി പകപ്പോക്കുകയാണെന്ന് കെ എം ഷാജി എം എല്‍ എ ആരോപിച്ചു. പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് പരിശോധന നടത്തിയതെന്നും വിജിലന്‍സ് റെയ്ഡ് പ്രതീക്ഷിച്ച നാടകമെന്നും കെ എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പൂട്ടാന്‍ പിണറായിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

   പിടിച്ചെടുത്ത പണം തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെ എം ഷാജി എം എല്‍ എ. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള തുകയാണ് പിടിച്ചെടുത്തത്. രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസം സമയം അനുവദിക്കണമെന്നും ഷാജി വിജിലന്‍സ് സംഘത്തെ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോടും, കണ്ണൂരുമുള്ള കെ എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്.

   Also Read- COVID 19 | കടകളും ഹോട്ടലുകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ

   രാവിലെ ഏഴു മണിയോടെയാണ് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഷാജിയുടെ വീടുകളില്‍ പരിശോധന തുടങ്ങിയത്. വൈകുന്നേരമാണ് ഷാജിയുടെ കണ്ണൂരുള്ള വീട്ടില്‍ നിന്ന് അരക്കോടി രൂപ വിജിലന്‍സ് കണ്ടെത്തിയത്.
   കെ എം ഷാജി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തി വരികയായിരുന്നു. ഇന്നു രാവിലെ മുതലാണ് ഷാജിയുടെ രണ്ടു വീടുകളിലും റെയ്ഡ് ആരംഭിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്.

   അഴിക്കോടും കോഴിക്കോടുമുള്ള വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}