HOME » NEWS » Kerala » K MURALEEDHARAN AGAINST PINARAYI VIJAYAN ON ELECTION RESULT

'ലോട്ടറി അടിച്ചെന്ന് കരുതി പിണറായി അഹങ്കരിക്കരുത്; 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല': കെ. മുരളീധരൻ

തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ് ചെയ്യുന്നതെന്ന് കെ മുരളീധരൻ

News18 Malayalam | news18-malayalam
Updated: May 5, 2021, 11:47 AM IST
'ലോട്ടറി അടിച്ചെന്ന് കരുതി പിണറായി അഹങ്കരിക്കരുത്; 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല': കെ. മുരളീധരൻ
കെ. മുരളീധരൻ
  • Share this:
തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ഓര്‍മ്മ വേണം. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ടെന്നും കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ് ചെയ്യുന്നതെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. വട്ടിയൂര്‍കാവില്‍ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണം.

Also Read രണ്ട് കൈകൾ നഷ്ടപ്പെട്ടിട്ടും നീന്തൽ മത്സരങ്ങളിൽ നേടിയത് 150 മെഡലുകൾ; ദുരന്തങ്ങളിൽ പതറാതെ രാജസ്ഥാൻ താരം

സമുദായ സംഘടനകള്‍ക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്‍എസ്എസിന് അടക്കം അതുണ്ടെന്ന് മറക്കരുത്. വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്. അത് നല്ലതിനല്ല. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ സന്തോഷം. അതില്‍ സിപിഎം അഹങ്കരിക്കേണ്ട കാര്യം ഇല്ല. ബംഗാള്‍ ഫലം എന്തായെന്നും കെ മുരളീധരന്‍ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്രസ് ആണ്. ബി ജെ പി വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായി. ന്യൂനപക്ഷ ഏകീകരണം ഇടത് മുന്നണിക്കനുകൂലമായി. എസ്ഡിപിഐയെ ഉപയോഗിച്ച് ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തി. മുന്നണികള്‍ക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് കൂടിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

Also Read ഏത് വാക്സിനാണ് കൂടുതൽ നല്ലത്? കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇതിനിടെ കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു. ആലോചിച്ച് ബുദ്ധിപൂർവ്വം തീരുമാനിച്ചാൽ മതിയെന്നും തിരുത്തൽ സാവധാനം മതിയെന്നുമാണ് സുധാകരൻ പറയുന്നത്. നേതൃമാറ്റം, പാർട്ടിയും ഹൈക്കമാൻഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോൽവിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും കെ സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റി കെ സുധാകരനെ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയ സമയത്താണ് സുധാകരൻ തന്നെ മാറ്റം സാവകാശം മതിയെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്'; രണ്ടാം പിണറായി സർക്കാരിന് അമൂലിന്റെ സമ്മാനംകേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച വിഷയമാക്കി അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്റര്‍ വൈറലായി. ‘TRIWONDRUM’ എന്നാണ് കാര്‍ട്ടൂണ്‍ പോസ്റ്ററിന് കൊടുത്തിരിക്കുന്ന തലക്കെട്ട്. പോസ്റ്ററില്‍ വിരലില്‍ അമൂല്‍ ചീസ് പുരട്ടി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന്റെ കാരിക്കേച്ചറുമുണ്ട്. അതോടൊപ്പം അമൂല്‍ 'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്' എന്നും എഴുതിയിട്ടുണ്ട്.

Also Read- എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകാൻ നേർച്ച; സ്വന്തം നാക്ക് മുറിച്ച് അമ്മന് സമർപ്പിച്ച് 32കാരി

സമകാലിക വിഷയങ്ങളെ പോസ്റ്റര്‍ രൂപത്തില്‍ രസകരമായി പങ്കുവെക്കുന്നത് അമൂല്‍ ഇന്ത്യയുടെ പതിവ് രീതിയാണ്. ഇതിന് മുമ്പും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ വന്നിട്ടുണ്ട്. അമൂലിന്റെ ഈ പോസ്റ്ററുകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയാണുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ വിജയത്തെയും ബംഗാളില്‍ മമതയുടെ വിജയത്തെയും അമൂല്‍ പോസ്റ്ററിലൂടെ പങ്കുവെച്ചു.

Published by: Aneesh Anirudhan
First published: May 5, 2021, 11:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories