ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരും: കെ മുരളീധരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
എംഎം മണി വേദിയിൽ ഇരിക്കുമ്പോൾ ജോയ്സ് ജോർജ് അശ്ലീല പരാമർശം നടത്തിയതിൽ അത്ഭുതമില്ലെന്നും കെ മുരളീധരൻ
തിരുവനന്തപുരം: ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരുമെന്ന് കെ മുരളീധരൻ. എംഎം മണി വേദിയിൽ ഇരിക്കുമ്പോൾ ജോയ്സ് ജോർജ് അശ്ലീല പരാമർശം നടത്തിയതിൽ അത്ഭുതമില്ല. ഒരേ നിലവാരമാണല്ലോവെന്നും കെ മുരളീധരൻ പരിഹസിച്ചു.
ഉടുമ്പൻചോലയിലെ എൽഡിഎഫ് സ്ഥാനാർഥി എംഎംമണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കവേയാണ് മുൻ ഇടുക്കി എം പിയായ ജോയ്സ് ജോർജ് രാഹുൽഗാന്ധിക്കെതിരെയും വിദ്യാർത്ഥിനികൾക്കെതിരേയും അധിക്ഷേപകരമായ പരാമർശം നടത്തിയത്. അവിവാഹിതനായ രാഹുൽ ഗാന്ധിയോട് ഇടപെടുമ്പോൾ പെൺകുട്ടികൾ സൂക്ഷിക്കണം എന്നായിരുന്നു ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശം.
ഇതിനെതിരെ സംസ്ഥാനത്തൊട്ടാകെ വ്യാപക വിമർശനമാണ് ഉയർന്നത്. ഈ ഘട്ടത്തിലാണ് ജോയ്സ് ജോർജിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തിയത്. ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരുമെന്ന് കെ മുരളീധരൻ പരിഹസിച്ചു.
advertisement
തെരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് സിപിഎമ്മിന്റെ സമനിലതെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് എന്തും വിളിച്ചു പറയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. ജോയ്സ് ജോർജിന്റെ പരാമർശം ഇതാണ് സൂചിപ്പിക്കുന്നത്.വിഷയത്തിൽ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം. ഇക്കാര്യത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.
എംഎം മണി വേദിയിൽ ഇരിക്കുമ്പോൾ ജോയ്സ് ജോർജ് അശ്ലീല പരാമർശം നടത്തിയതിൽ തനിക്ക് ആശ്ചര്യമില്ല. ഇരുവർക്കും ഒരേ നിലവാരമാണല്ലോ എന്നും മുരളീധരൻ പരിഹസിച്ചു.
advertisement
അതേസമയം, പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ജോയ്സ് ജോർജ് ഖേദപ്രകടനം നടത്തുകയും ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെയുണ്ടായ പരാമർശം തെറ്റായിപ്പോയി എന്നും പ്രസംഗം പിൻവലിക്കുന്നുവെന്നും ജോയ്സ് ജോർജ് പറഞ്ഞു. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് ജോർജ് പറഞ്ഞു. കുമളി അണക്കരയിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയിൽ വച്ചാണ് ജോയ്സ് മാപ്പ് പറഞ്ഞത്.
advertisement
ജോയ്‌സ് ജോർജിന്റെ പരാമർശം അനുചിതമാണെന്ന് ബൃന്ദാ കാരാട്ടും പ്രതികരിച്ചു. പ്രസ്താവന പിൻവലിച്ചു ജോയ്‌സ് തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. ഈ മാതൃക കോൺഗ്രസ് നേതാക്കളും പിന്തുടരണം. കെകെ ശൈലജയെ ഏറ്റവും മോശമായി അപമാനിച്ചത് മുല്ലപ്പള്ളിയാണ് എന്നാൽ മുല്ലപ്പള്ളി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ജോയ്സിന്റെ പരാമര്‍ശം മുഖ്യമന്ത്രിയും തള്ളിയിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.അതേസമയം, ജോയ്‌സ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നായിരുന്നു എം എം മണിയുടെ പ്രതികരണം. രാഹുലിനെ വിമർശിക്കുക മാത്രമാണ് ഉണ്ടായത്. താനും ആ വേദിയിൽ ഉണ്ടായിരുന്നു. കോൺഗ്രസ് അനാവശ്യ വിവാദം ഉണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും എം എം മണി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 30, 2021 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരും: കെ മുരളീധരൻ