കിരാത നടപടി; അടിയന്തരാവസ്ഥയില്‍ പോലും ഇത്രയേറെ അറസ്റ്റുണ്ടായിട്ടില്ല: കെ സുധാകരന്‍

Last Updated:
കണ്ണൂര്‍: ശബരിമലയിലെ അക്രമങ്ങളെ തുടര്‍ന്നുണ്ടായ പൊലീസിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരന്‍.
അടിയന്തരാവസ്ഥ കാലത്തു പോലും ഇത്രയേറെ അറസ്റ്റുകളുണ്ടായിട്ടില്ല. അറസ്റ്റ് ഉള്‍പ്പെടെയുള്ള കിരാതമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് വീഡിയോയില്‍ കാണുന്നവരെയെല്ലാം പൊലീസ് അറസ്റ്റുചെയ്യുകയാണ്. സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വച്ച് തിരഞ്ഞ് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്നും സുധാകരന്‍ ചോദിച്ചു. കോടതിവിധിയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
advertisement
രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുല്‍ ഈശ്വറിനെ നേരത്തെതന്നെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതിയും ശരിയായില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതു ശരിയല്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാകില്ലെന്നുംസുധാകരന്‍ പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ആരു ചെയ്താലും സ്വയം ചെയ്തതായാലും അപലപനീയമാണ്. സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന അനുചിതമാണെന്നും സുധകരന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിരാത നടപടി; അടിയന്തരാവസ്ഥയില്‍ പോലും ഇത്രയേറെ അറസ്റ്റുണ്ടായിട്ടില്ല: കെ സുധാകരന്‍
Next Article
advertisement
ശബരിമലയി‌ൽ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു
ശബരിമലയി‌ൽ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു
  • ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു, തിങ്കളാഴ്ച വരെ ഇത് തുടരും.

  • ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ വിമർശിച്ചു.

  • ശബരിമലയിൽ ഏകോപനം ഇല്ലെന്നും ആറു മാസം മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങണമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

View All
advertisement