ഇരുവഴിഞ്ഞിപ്പുഴ കടലിനുള്ളതാണെങ്കിൽ എ.സി മൊയ്തീൻ ജയിലിനുള്ളതാണ്: കെ സുധാകരൻ

Last Updated:

പിണറായി വിജയൻ കാട്ടുകൊള്ളക്കാരൻ ആണെന്നും കെ സുധാകരൻ

കെ സുധാകരൻ
കെ സുധാകരൻ
പാവങ്ങളുടെ ആശ്രയകേന്ദ്രമായ സഹകരണ സ്ഥാപനങ്ങളിൽ കൊള്ള നടത്തുന്നവരെ വെറുതെ വിടില്ലെന്ന് കെ സുധാകരൻ. ഇരുവഴിഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എ സി മൊയ്തീൻ വിയ്യൂർ ജയിലിന് സ്വന്തമാകും.
Also Read- കരുവന്നൂർ: എംകെ കണ്ണന് വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് വിട്ടയച്ചെന്ന് ED;നിഷേധിച്ച് സിപിഎം സംസ്ഥാന സമിതി അംഗം
സി പി എമ്മുകാരെ ഇറങ്ങി നടക്കാൻ അനുവദിക്കില്ല. ഭരണം ദുഷിച്ചെന്ന് എം എ ബേബി തന്നെ പറയുന്നു. പിണറായി വിജയൻ കാട്ടുകൊള്ളക്കാരൻ ആണെന്നും കെ സുധാകരൻ വിമർശിച്ചു. വേണ്ടി വന്നാൽ വിമോചന സമരം നടത്താനുള്ള യൗവ്വനം കോൺഗ്രസിനുണ്ട്. ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്. സര്‍ക്കാര്‍ മുഴുവനായും കൊള്ളക്കാരുടേതായി മാറി. പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണ്.
advertisement
Also Read- ‘മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? കാണുന്നതും ഇ.ഡി ചോദ്യം ചെയ്യലുമായി യാതൊരു ബന്ധവുമില്ല’; എം.കെ കണ്ണൻ
സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് ചെയ്യാത്ത ജോലിയുടെ കൂലി വാങ്ങിയശേഷം പിന്നീട് അത് ഞാനല്ലെന്ന് നാണംകെട്ടു പറയുകയാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരുവഴിഞ്ഞിപ്പുഴ കടലിനുള്ളതാണെങ്കിൽ എ.സി മൊയ്തീൻ ജയിലിനുള്ളതാണ്: കെ സുധാകരൻ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement