'ചെത്തുകാരന്‍റെ കുടുംബത്തിൽനിന്ന് വന്ന് ഹെലികോപ്ടർ എടുത്തയാൾ'; മുഖ്യമന്ത്രി പിണറായിക്കെതിരെ കെ. സുധാകരൻ
- Published by:Anuraj GR
- news18-malayalam
Last Updated:
'പിണറായി വിജയന്‍ ആരാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ… '
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരൻ ജാതീയ അധിക്ഷേപം നടത്തിയത് വിവാദമാകുന്നു. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്നു സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ. സുധാകരൻ പറഞ്ഞു. തലശ്ശേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
പിണറായി വിജയന്‍ ആരാ.. പിണറായി വിജയന്‍ ആരാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ… ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച് മുന്‍പില്‍ നിന്ന പിണറായി വിജയന്‍ ഇന്ന് എവിടെ?
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഐഎമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം.’ എന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.
advertisement
Also Read- അർദ്ധരാത്രി തനിയെ നീങ്ങുന്ന ബൈക്ക്; 'ഭയപ്പെടുത്തുന്ന' സിസിറ്റിവി ദൃശ്യങ്ങൾ വൈറലാകുന്നു
നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അതിക്ഷേപങ്ങൾ നടന്നിരുന്നു. നേരത്തെ സി. പി. എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനെതിരെയും സുധാകരൻ രംത്തെത്തിയിരുന്നു. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമാണ് കെ. സുധാകരൻ പറഞ്ഞത്.
advertisement
You May Also Like- ശുചീകരണ തൊഴിലാളിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റായ ആനന്ദവല്ലിക്കെതിരെ അധിക്ഷേപം; ജീവനക്കാർക്ക് ഗണേഷ്കുമാർ എം എൽ എയുടെ താക്കീത്
കൂത്തുപറമ്പ് വെടിവയ്‌പിൽ പരിക്കേറ്റ് ശരീരം തളർന്ന് കിടപ്പിലായ പുഷ്‌പനെ അധിക്ഷേപിച്ചും കെ സുധാകരൻ രംഗത്തെത്തി. യുഡിഎഫ് ജാഥയുടെ സ്വീകരണയോഗത്തിലായിരുന്നു വിവാദ പരാമർശം. പുഷ്‌പന് 35 ലക്ഷം രൂപ സർക്കാർ നൽകിയെന്നും കെ സുധാകരൻ ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ തറവാട്ട് സ്വത്തിൽനിന്നോ പാർടി ഫണ്ടിൽനിന്നോ അല്ല അവന് തുക നൽകിയത്. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ലോകമെമ്പാടുനിന്നും ലഭിച്ച പണം ക്രിമിനലുകളായ പാർടി സഖാക്കൾക്കാണോ നൽകേണ്ടത്’– സുധാകരൻ ചോദിച്ചു.
advertisement
Also Read- ബാങ്ക് ഉദ്യോഗസ്ഥയെ എടിഎമ്മിൽ അക്രമിച്ച് പണം കവർന്ന സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ചതിൽനിന്ന് 35 ലക്ഷം രൂപ പുഷ്‌പന് നൽകിയെന്ന കെ സുധാകരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുടുംബം അറിയിച്ചു. 26 വർഷത്തിലേറെയായി പുഷ്‌പൻ കിടപ്പിലാണ്. പെൻഷനും സഹായവും എൽഡിഎഫ് സർക്കാർ മുമ്പ് അനുവദിച്ചിട്ടുണ്ട്. 35 ലക്ഷം രൂപ നൽകിയെന്നത് പച്ചക്കള്ളമാണ്. തെറ്റായ പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി ആലോചിക്കുമെന്നും കുടുംബം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2021 8:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചെത്തുകാരന്‍റെ കുടുംബത്തിൽനിന്ന് വന്ന് ഹെലികോപ്ടർ എടുത്തയാൾ'; മുഖ്യമന്ത്രി പിണറായിക്കെതിരെ കെ. സുധാകരൻ