advertisement

കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കും; കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് Good Bye പറഞ്ഞു

Last Updated:

പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇതിന് ബിജെപിയുടെ പിന്തുണയുമുണ്ടാകും

Rapid Read
കെ സുധാകരൻ
കെ സുധാകരൻ
കണ്ണൂര്‍: എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ കടുത്ത നിലപാടുമായി കെ സുധാകരൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് 'ഗുഡ് ബൈ' പറഞ്ഞ സുധാകരൻ, കോൺഗ്രസ് വിടുമെന്ന വിവരമാണ് പുറത്തുവരുന്നത്. പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇതിന് ബിജെപിയുടെ പിന്തുണയുമുണ്ടാകും. സുധാകരനൊപ്പം മറ്റു 15 സീറ്റുകളിലും സ്ഥാനാർത്ഥികൾ മത്സരിച്ചേക്കും. 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്നവർ സംസാരിച്ചു. എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കം. നിലവിലെ കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥിയോട് മത്സരത്തിൽ നിന്നും പിന്മാറാനുള്ള സന്നദ്ധത ബിജെപി നേതാക്കൾ തേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. 'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നായിരുന്നു പോസ്റ്ററിലെ വാക്കുകള്‍. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കും; കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് Good Bye പറഞ്ഞു
Next Article
advertisement
കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കും; കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് Good Bye പറഞ്ഞു
കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കും; കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് Good Bye പറഞ്ഞു
  • കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിയുടെ പിന്തുണ തേടുന്നു

  • കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് Good Bye പറഞ്ഞ സുധാകരൻ കോൺഗ്രസ് വിടുമെന്ന സൂചനയുണ്ട്

  • സുധാകരനൊപ്പം 15 സീറ്റുകളിലും സ്ഥാനാർത്ഥികൾ മത്സരിച്ചേക്കും, എൻഡിഎ മുന്നണിയിലേക്കുള്ള നീക്കം ഉറപ്പാണ്

View All
advertisement