advertisement

ഇലക്ട്രിക് വാഹനചാർജിം​ഗ് പോയിന്റിൽ നിന്ന് തീപിടിച്ച് വൻ സ്ഫോടനം; 7 പേർ മരിച്ചു

Last Updated:

ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. ചാർജിം​ഗ് പോയിന്റിൽ നിന്നുണ്ടായ തീ സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് പടർന്നുപിടിക്കുകയായിരുന്നു

News18
News18
ഇൻഡോർ: ഇലക്ട്രിക് വാഹനചാർജിം​ഗ് പോയിന്റിൽ നിന്നുള്ള തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. ഇൻഡോറിലെ ബ്രിജേശ്വരിയിലാണ് സംഭവം. വിജയ് സേത്തിയ (65), ഛോട്ടു സേത്തിയ (22), സുമൻ സേത്തിയ (60), മനോജ് പുഗാലിയ (65), സിമ്രാൻ (30), റാഷി സേത്തിയ (12), ടിനു (35) എന്നിവരാണ് മരിച്ചത്. ​പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ അ​ഗ്നിരക്ഷാസേനയും പൊലീസും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ രക്ഷാപ്രവർത്തനം ദുർഘടമായി. മുറി അകത്ത് നിന്ന് പുട്ടിയിരുന്നതിനാൽ പുറത്തുവരാൻ കഴിയാതെ വീട്ടിലുണ്ടായിരുന്നവർ ഏറെ നേരം  മുറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്നു. ഫയർഫോഴ്സ് സംഘം വാതിൽ പൊളിച്ച് അകത്ത് കടന്നെങ്കിലും പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ചാർജിം​ഗ് പോയിന്റിൽ നിന്നുണ്ടായ തീ സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. തീ വേ​ഗത്തിൽ പടർന്ന് പിടിച്ചത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി. പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്.  വീട് പൂർണമായും തീ വിഴുങ്ങിയിരുന്നു.
advertisement
സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് കണക്കിലെടുത്ത് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. വീടിനുള്ളിലേക്ക് അതിവേ​ഗം തീ പടർന്നുപിടിക്കുകയായിരുന്നെന്ന് പൊലീസ് കമ്മീഷണർ സന്തോഷ് കുമാർ സിംഗ് പറഞ്ഞു. ഇവി ചാർജിം​ഗ് പൊയിന്റാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഒന്നിലധികം സിലിണ്ടറുകൾ വീട്ടിലുണ്ടായിരുന്നതായും കമ്മീഷണർ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇലക്ട്രിക് വാഹനചാർജിം​ഗ് പോയിന്റിൽ നിന്ന് തീപിടിച്ച് വൻ സ്ഫോടനം; 7 പേർ മരിച്ചു
Next Article
advertisement
ആലപ്പുഴയിൽ ജോബ്; കുമ്മനം;ബി ഗോപാലകൃഷ്ണൻ; ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക
ആലപ്പുഴയിൽ ജോബ്; കുമ്മനം;ബി ഗോപാലകൃഷ്ണൻ; ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക
  • ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 39 പേരും 4 വനിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്

  • കുമ്മനം രാജശേഖരൻ ആറന്മുളയിൽ, ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ മത്സരിക്കും

  • കോൺഗ്രസ് വിട്ട എം ജെ ജോബ് ആലപ്പുഴയിൽ, വത്സല പ്രസന്ന കുമാർ പറവൂരിൽ സ്ഥാനാർത്ഥിയാകും

View All
advertisement