കോന്നിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി; ഭീകരബന്ധമുണ്ടോ എന്ന് അന്വേഷിക്കും

Last Updated:

96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഏതാണ്ട് ഒന്നര മാസത്തെ പഴക്കം ഇതിനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

News18 Malayalam
News18 Malayalam
പത്തനംതിട്ട: കൊല്ലം പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ കോന്നി വയക്കരയിലും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി. ഇന്നലെ സ്‌ഫോടകവസ്തുക്കള്‍ കണ്ട പത്തനാപുരം പാടത്തിന് സമീപത്തെ പ്രദേശമാണ് വയക്കര. 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഏതാണ്ട് ഒന്നര മാസത്തെ പഴക്കം ഇതിനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലത്തെ സംഭവത്തിന് ശേഷം വനംവകുപ്പ്  ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.
ജലാറ്റിൻ സ്റ്റിക്കുകൾ ക്വാറിയിൽ നിന്ന് ഉപേക്ഷിച്ചതാണെന്നാണ് സംശയം. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഭീകരബന്ധം ഇതിനുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Also Read- പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; തീവ്രവാദബന്ധം അന്വേഷിക്കും
അതേസമയം കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കുകയാണ്. പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്താണ് ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷയത്തില്‍ ഭീകരവാദ ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
advertisement
സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ പ്രദേശത്ത് ഭീകരവിരുദ്ധ സേനയും (എ ടി എസ്) പൊലീസും സംയുക്തമായി ഇന്ന് പരിശോധന നടത്തി. സംസ്ഥാന തീവ്രവാദ വിരുദ്ധ വിഭാഗത്തിനാണ് കേസ് അന്വേഷണ ചുമതല. അതിനിടെ സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. തീവ്രനിലപാടുകളുള്ള ചില സംഘടനകള്‍ പ്രദേശത്ത് പരിശീലനം നടത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
Also Read- ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് 35കാരിയെ മർദിച്ച് നഗ്നയാക്കി നടത്തിച്ചു
രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും, നാല് ഡിറ്റനേറ്ററുകളും ഇവ ഘടിപ്പിക്കാനുളള വയറും ബാറ്ററികളുമാണ് കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടെ വനം വകുപ്പിന്റെ ബീറ്റ് ഓഫിസര്‍മാരായിരുന്നു ഇവ കണ്ടെത്തിയത്. അടുത്തിടെ പാടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുവെന്ന സൂചനകള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഇതിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവമെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
advertisement
Also Read- യുപിയിൽ മുസ്ലീം വയോധികന് ക്രൂരമർദ്ദനം; താടി വെട്ടി, ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു
അതേസമയം, സമീപത്തെ പാറമടകളിലെ ആവശ്യത്തിനായി എത്തിച്ചതാണോ ഇവയെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ എങ്ങനെ പ്രദേശത്ത് എത്തിയെന്നതില്‍ സൂചനയൊന്നും കിട്ടിയിട്ടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോന്നിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി; ഭീകരബന്ധമുണ്ടോ എന്ന് അന്വേഷിക്കും
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement