നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെ.സുരേന്ദ്രനും മുരളീധരനും പാർട്ടിയെ കുടുംബസ്വത്താക്കി'; കേന്ദ്ര  നേതൃത്വത്തിന് പരാതിയുമായി ശോഭ- കൃഷ്ണദാസ് വിഭാഗങ്ങൾ

  'കെ.സുരേന്ദ്രനും മുരളീധരനും പാർട്ടിയെ കുടുംബസ്വത്താക്കി'; കേന്ദ്ര  നേതൃത്വത്തിന് പരാതിയുമായി ശോഭ- കൃഷ്ണദാസ് വിഭാഗങ്ങൾ

  ഇപ്പോഴുള്ളത് സുരേന്ദ്രൻ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ്. ബിജെപിയെ സംരക്ഷിക്കാൻ യോജിച്ചു പോരാടാമെന്നും പക്ഷെ കെ സുരേന്ദ്രനെ വ്യക്തിപരമായി സംരക്ഷിക്കാനില്ലെന്നും കേന്ദ്ര നേതൃത്വത്തെ കൃഷ്ണദാസ്-ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ അറിയിച്ചു.

  കെ സുരേന്ദ്രൻ, വി മുരളീധരൻ

  കെ സുരേന്ദ്രൻ, വി മുരളീധരൻ

  • Share this:
  ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയും കൊടകര കുഴൽപ്പണ ഇടപാട് ആരോപണവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കെ  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി അറിയിച്ച് കൃഷ്ണദാസ്- ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ. സംസ്ഥാന ബിജെപി വലിയ പ്രതിസന്ധിയിലാണെന്നും കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും പാര്‍ട്ടിയെ കുടുംബ സ്വത്താക്കുകയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സുരേന്ദ്രൻ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നതെന്ന് പരാതിയിൽ പറയുന്നു.

  Also Read- ബിജെപിക്കെതിരെ കള്ളക്കേസ് ചമയ്ക്കുന്നത് വനം കൊള്ളക്കേസില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍; കുമ്മനം രാജശേഖരന്‍

  തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പല നേതാക്കളെയും ഉപയോഗപ്പെടുത്തിയില്ല. നിരവധി നേതാക്കളെ മാറ്റി നിർത്തി. പ്രചരണ സാമഗ്രികൾ വിതരണം ചെയ്യാനും സാമ്പത്തിക കാര്യങ്ങളിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമാണ് നിയോഗിച്ചത്. ബിജെപിയെ സംരക്ഷിക്കാൻ യോജിച്ചു പോരാടാമെന്നും പക്ഷെ കെ സുരേന്ദ്രനെ വ്യക്തിപരമായി സംരക്ഷിക്കാനില്ലെന്നും കേന്ദ്ര നേതൃത്വത്തെ കൃഷ്ണദാസ്-ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ അറിയിച്ചു.

  Also Read-സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ധനമന്ത്രി

  പാർട്ടിയെയും പ്രവർത്തകരെയും അപമാനത്തിൽ നിന്ന് മുക്തമാക്കാൻ ഒറ്റക്കെട്ടായി ഇറങ്ങുമെന്നും കൃഷ്ണദാസ്- ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ട്.

  സംസ്ഥാനത്ത് ബിജെപി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കെ സുരേന്ദ്രന്‍ ഇപ്പോള്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറി നിന്നാല്‍ അത് വലിയ സംശയങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന വാദമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. സുരേന്ദ്രനെ പാര്‍ട്ടി ഇടപെട്ട് മാറ്റി നിര്‍ത്തിയാല്‍ അത് തെറ്റുകാരനായതുകൊണ്ടാണെന്ന സൂചനയാകും പൊതു സമൂഹത്തിന് നല്‍കുക എന്നും ഇവർ പറയുന്നു.

  Also Read- Kerala Rain Alert | കേരളത്തിൽ ജൂൺ 15 വരെ അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രത

  കേരളത്തിലെ വിവാദങ്ങളെ സംബന്ധിച്ചും തെരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ചും എല്ലാം കേന്ദ്ര നേതൃത്വം പൊതുസമ്മതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിവി ആനന്ദബോസ് എന്നിവരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സുരേഷ് ഗോപിയോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും കേന്ദ്രനടപടി.

  Also Read- Covid Vaccines |തിരുവനന്തപുരത്ത് വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കും; നടപടികള്‍ ആരംഭിച്ചു

  സംസ്ഥാന നേതൃത്വത്തിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുകയാണെങ്കില്‍ തന്നെ, അത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ആയിരിക്കും എന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പുനഃസംഘടന നടത്താനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

  Also Read- Covid Vaccine | സംസ്ഥാനങ്ങളില്‍ 1.33 കോടി ഡോസ് വാക്‌സിന്‍ ഇപ്പോഴും ലഭ്യമാണ്; കേന്ദ്ര സര്‍ക്കാര്‍
  Published by:Rajesh V
  First published:
  )}