കേന്ദ്ര ബജറ്റ്: പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയാറാകണം; കെ സുരേന്ദ്രൻ

Last Updated:

തോമസ് ഐസക്കും കൂട്ടരും കണ്ണ് തുറന്ന് ഇത് കാണണം. മോദി സര്‍ക്കാരിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണം.

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് വികസന കുതിപ്പിന് ഗതിവേഗം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയാറാകണം. ബജറ്റ് കേരളത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും സഹായകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിൽ നിന്നും എട്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്തു പോലും ഇത്തരം സഹായമുണ്ടായിട്ടില്ല. തോമസ് ഐസക്കും കൂട്ടരും കണ്ണ് തുറന്ന് ഇത് കാണണം. മോദി സര്‍ക്കാരിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണം. കേന്ദ്രസര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയാറാകണമെന്നും ഐസക് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തില്‍ കേരളം പരാജയമാണ്. രാജ്യത്തെ രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനവും കേന്ദ്രവും ചെലവഴിച്ച തുക എത്രയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
advertisement
ലീഗ് പറയുന്നതനുസരിച്ച് കോണ്‍ഗ്രസ് തുള്ളുകയാണ്. സി പി എമ്മും കോണ്‍ഗ്രസും വര്‍ഗീയ പ്രീണനം നടത്തുന്നു. ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ നിലപാടിൽ ആത്മാര്‍ത്ഥതയില്ല. വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് നടത്തുന്നത്. ശബരി പാതക്ക് തുരങ്കം വച്ചത് ഉമ്മന്‍ ചാണ്ടിയാണ്. അതിന് വിശ്വാസികളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
advertisement
അതേസമയം  ബി ജെ പി സർക്കാരിന്റെ കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ഡോ. ശശി തരൂര്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ''ഈ ബി ജെ പി സര്‍ക്കാര്‍ എന്നെ ഓര്‍മിപ്പിക്കുന്നത്, ബ്രേക്ക് ശരിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ടെന്ന് ഉടമയോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ്''- എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ബജറ്റിൽ കർഷകരുടെ വരുമാന വർധനയ്ക്കാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കർഷകരും ഗ്രാമങ്ങളുമാണ് ബജറ്റിന്റെ ഹൃദയമെന്നാണ് പ്രഖ്യാപനങ്ങൾ കാണിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ധനമന്ത്രി നിർമല സീതാരാമനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ''സാധാരണക്കാർക്ക് മേൽ അധികഭാരം അടിച്ചേൽക്കുമെന്നാണ് പല വിദഗ്ധരും കരുതിയത്. എന്നാൽ രാജ്യത്തെ വികസന പാതയിലേക്ക് നയിക്കുന്നതിന് അനുകൂലമായ ബജറ്റാണ് കൊണ്ടുവന്നത്. ബജറ്റിന്റെ സഹായത്തോടെ സമ്പത്തും സൗഖ്യവും വർധിക്കും.
advertisement
ഇത് ആത്യന്തികമായി സമസ്ത മേഖലകളുടെയും വികാസത്തിന് വഴി തെളിയിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കർഷകരുടെ വരുമാന വർധനവിനും ബജറ്റ് ഊന്നൽ നൽകുന്നു. ഇതെല്ലാം കാണിക്കുന്നത് കർഷകരും ഗ്രാമങ്ങളുമാണ് ഈ ബജറ്റിന്റെ ഹൃദയം എന്നുതന്നെയാണ്''- പ്രധാനമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്ര ബജറ്റ്: പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയാറാകണം; കെ സുരേന്ദ്രൻ
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement