'നടവരവ് കുറഞ്ഞത് ദേവസ്വം ജീവനക്കാരെ ബാധിക്കും'
Last Updated:
തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡിലെ ശബളം, പെന്ഷന് എന്നിവയെ ബാധിക്കും. വരും ദിവസങ്ങളില്‍ ശബരിമലയിലെ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 14.34 കോടി രൂപയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്.
കഴിഞ്ഞ വര്‍ഷം ആറു ദിവസത്തിനുള്ളില്‍ 22.82 കോടി രൂപ ലഭിച്ചിരുന്നു. കണക്കുകള്‍ ദേവസ്വം ബോര്‍ഡ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കുറവിനെ സംബന്ധിച്ചു ദേവസ്വം വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ വന്‍ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണങ്ങളും സംഘര്‍ഷങ്ങളും കാരണം അയ്യപ്പഭക്തര്‍ എത്താന്‍ മടിക്കുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 10:34 AM IST