തിരുവനന്തപുരം : ശബരിമല ദർശനത്തിനെത്തിയ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരോടും പറഞ്ഞിട്ടല്ല അവർ ദർശനത്തിനെത്തിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവരുടെ ജീവന്‍ സംരക്ഷിക്കുക പൊലീസിന്റെ ഉത്തരവാദിത്തമായതിനാലാണ് സംരക്ഷണം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
യുവതികൾക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അവരെ മലകയറാനുള്ള നീക്കത്തിൽ നിന്ന് പിൻതിരിപ്പിക്കേണ്ടി വരും. ഇതിനായുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. സാഹചര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
നിലവിൽ ഭക്തർ പ്രകോപിതരാണ് ഇത് പ്രശ്നങ്ങള്‍ വഷളാക്കുകയേ ഉള്ളു. ഇത് യുവതികളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കും.ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങൾ ഉണ്ടായാൽ അത് നിഷ്കങ്കരും നിരപരാധികളുമായ ഭക്തരെ കൂടി ബാധിക്കും എന്നതിനാലാണ് ഈ നീക്കം നടത്തുന്നതെന്നും ദേവസ്വം മന്ത്രി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.