ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ

Last Updated:

പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാവുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും.
ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ, എസ്.എം.സി. ഭാരവാഹികൾ എന്നിവർ ചേർന്ന് വിവിധ സംഘങ്ങളായി ഭവനസന്ദർശനം നടത്തി കലവൂർ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും രക്ഷിതാക്കളേയും ക്ഷണിച്ച് വരികയാണ്. മെയ് 26ന് രാവിലെ ഒമ്പതിന് ഭവനസന്ദർശനം ആരംഭിച്ചു. സംഘാടക സമിതിയുടേയും ജില്ലാ പഞ്ചായത്ത് ആർട്ട് അക്കാദമിയുടേയും നേതൃത്വത്തിൽ കലവൂരിൽ സ്ട്രീറ്റ് ആർട്ട് എന്ന പരിപാടി മെയ് 24 ന് രാവിലെ സംഘടിപ്പിച്ചു.
കലവൂർ സ്‌കൂൾ മതിലുകളും പരിസരവും സ്ട്രീറ്റ് ആർട്ടിലൂടെ മനോഹരമാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂവായിരം പേർക്ക് സദ്യയൊരുക്കുന്നതിനായി കലവൂരിലെ പൊതുജനങ്ങളിൽ നിന്നും കടകളിൽ നിന്നും വിഭവസമാഹരണം നടത്തി വരികയാണ്. മെയ് 27 മുതൽ വിഭവങ്ങൾ ശേഖരിക്കാൻ കലവൂർ സ്‌കൂളിൽ കലവറ തയ്യാറായിട്ടുണ്ട്. സ്റ്റേജ്, പന്തൽ പണികൾ പൂർത്തിയായി വരുന്നു.
advertisement
മെയ് 29ന് രാവിലെ 10 ന് സ്‌കൂളിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി മെയ് 31ന് 5000 പേർ പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്യും. എല്ലാ സ്‌കൂളുകളിലും പരിപാടി തൽസമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, റീലുകൾ എന്നിവ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും നൽകിയിട്ടുണ്ട്. രണ്ട് ബോർഡുകൾ ഓരോ സ്‌കൂളിലും വെക്കുന്നതിനും വേണ്ട നിർദേശങ്ങൾ നൽകുകയും മിക്ക സ്‌കൂളുകളിലും പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 - 26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും.
അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്ര ഹരിയെ പ്രവേശനോത്സവ ദിവസത്തിൽ വിശിഷ്ട അതിഥിയായി കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേയ്ക്ക് ക്ഷണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement