ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമമെന്ന് കാഞ്ഞിരപ്പള്ളി രൂപത

Last Updated:

കോളേജിൽ നടക്കുന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് വികാരി ജനറാൽ ബോബി അലക്സ്‌ മണ്ണം പ്ലാക്കൽ പറഞ്ഞു

ശ്രദ്ധ സതീഷ്,  ബോബി അലക്സ്‌ മണ്ണം പ്ലാക്കൽ
ശ്രദ്ധ സതീഷ്, ബോബി അലക്സ്‌ മണ്ണം പ്ലാക്കൽ
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കാഞ്ഞിരപ്പള്ളി രൂപത രംഗത്ത്. കോളേജിൽ നടക്കുന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് വികാരി ജനറാൽ ബോബി അലക്സ്‌ മണ്ണം പ്ലാക്കൽ പറഞ്ഞു.  ബഹളങ്ങൾ ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
മരിച്ച ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചിരുന്നു.
കുട്ടി വീട്ടിൽ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായത്.  ഒന്നാം തീയതി റിസൾട്ട് വന്നപ്പോൾ ശ്രദ്ധ 16 പേപ്പറുകളിൽ 12 പേപ്പറിലും പരാജയപ്പെട്ടിരുന്നുവെന്നും വികാരി ജനറാൽ ബോബി അലക്സ്‌ മണ്ണം പ്ലാക്കൽ പറഞ്ഞു.
advertisement
അതേസമയം, അമല്‍ജ്യോതി കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ശ്രദ്ധയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു.നാളെ മന്ത്രിമാർ നേരിട്ടെത്തി മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു , സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് ചർച്ചയ്ക്കെത്തുക. നാളെ രാവിലെ 10 മണിക്കാണ് യോഗം.മരിച്ച ശ്രദ്ധയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി പോലീസ് തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമമെന്ന് കാഞ്ഞിരപ്പള്ളി രൂപത
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement