അമല്‍ജ്യോതി കോളേജ് വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടൽ; രണ്ട് മന്ത്രിമാർ നേരിട്ടെത്തി ചര്‍ച്ച നടത്തും

Last Updated:

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു , സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് ചർച്ചക്കെത്തുക

അമല്‍ജ്യോതി വിദ്യാര്‍ഥി സമരം
അമല്‍ജ്യോതി വിദ്യാര്‍ഥി സമരം
കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീശിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. നാളെ മന്ത്രിമാർ നേരിട്ടെത്തി മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു , സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് ചർച്ചയ്ക്കെത്തുക. നാളെ രാവിലെ 10 മണിക്കാണ് യോഗം.
സമരം ശക്തമായതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാനും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും മാനേജ്മെന്‍റ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ കോളജ് അടച്ചിട്ടും ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾ തയ്യാറായിരുന്നില്ല. പിന്നാലെ കോളജിനുള്ളിൽ തുടർന്ന വിദ്യാർഥികൾ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം തുടരുകയായിരുന്നു. ഇതിനിടെ ഹോസ്റ്റല്‍ തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കോളേജ് ഗേറ്റ് പൂട്ടിയിട്ടു. അധ്യാപകരടക്കം കോളേജില്‍ കുടങ്ങിയതോടെ ഹോസ്റ്റല്‍ തുറന്നുനല്‍കാമെന്ന് മാനേജ്മെന്‍റ് ഉറപ്പുനല്‍കി.ഇതോടെ വിദ്യാര്‍ഥികള്‍ ഗേറ്റ് തുറന്നു നല്‍കി.
advertisement
വിദ്യാര്‍ഥികളുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പോലീസ് ലാത്തിവീശി. കാഞ്ഞിരപ്പളളി ഡിവൈഎസ്പി അനില്‍കുമാര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വിദ്യാർത്ഥികളെ പൂട്ടിയിട്ടെന്നും ഇന്‍റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം.വിദ്യാർഥികളും സമരത്തിലേക്ക് എത്തിയതോടെ കോളേജ് അധികൃതർ ചർച്ചകൾ തയ്യാറായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമല്‍ജ്യോതി കോളേജ് വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടൽ; രണ്ട് മന്ത്രിമാർ നേരിട്ടെത്തി ചര്‍ച്ച നടത്തും
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement