ഇത്തവണ നാട്ടുവര്‍ത്താനം പാമ്പുകളെകുറിച്ച്, വേറിട്ട ബോധവത്ക്കരണവുമായി വയോജനങ്ങള്‍
Last Updated:
വയോജന വേദിയുടെ ആഴ്ചയില്‍ ഒരു നാട്ടുവര്‍ത്താനം പരിപാടിവേറിട്ടതായി. ഇത്തവണ പാമ്പുകളെകുറിച്ചായിരുന്നു ബോധവത്ക്കരണ ക്ലാസ്.
വയോജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങളിലൂടെയാണ് പിണറായി വെസ്റ്റ് സി മാധവൻ സ്മാരക വായനശാല മുന്നോട്ട് പോകുന്നത്. അത്തരത്തിൽ വയോജന വേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ആഴ്ചയിൽ ഒരു നാട്ടുവർത്താനം പരിപാടിയും വേറിട്ടതാകുന്നു. പാമ്പുകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാണ് ഈ ആഴ്ചയിലേ നാട്ടുവർത്താനം പരിപാടി നടത്തിയത്. സർപ്പ മിത്ര അവാർഡ് ജേതാവും സ്നേക്ക് റസ്ക്യൂ ഓഫീസറുമായ ബിജിലേഷ് കോടിയേരി പാമ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വയോജനങ്ങളുമായി പങ്കുവെച്ചു.
സാമൂഹ്യ ജീവിയെന്ന നിലയിലെ തിരക്കുകളും കുടുംബത്തിലെ വ്യാകുലതകളും കുറച്ചു സമയമെങ്കിലും മാറ്റി നിർത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടം മിത്രങ്ങളുടെ ഒത്തു ചേരലായി നാട്ടുവര്‍ത്താനം മാറികഴിഞ്ഞു. വായനശ്ശാലയുടെ നേതൃത്വത്തില്‍ എല്ലാ ആഴ്ച്ചകളിലും പുതുമയോടെ നാട്ടുവര്‍ത്താനം സംഘടിപ്പിക്കും. പരസ്പരം ഉള്ളു തുറന്ന് സംസാരിക്കാനും, പ്രായത്തിൻ്റെ പ്രയാസങ്ങള്‍ പങ്കുവയ്ക്കാനും, ഒറ്റപെടാതിരിക്കാനുള്ള കൂടി ചേരലായി മാറി ഓരോ നാട്ടു വര്‍ത്താനം പരിപാടിയും. വെറും സംസാരങ്ങള്‍ക്കപ്പുറം, അറിവ് പകരാനും അറിവ് സ്വായത്തമാക്കാനും വാര്‍ദ്ധക്യം പ്രശ്‌നമല്ലെന്ന് ഉറക്കെ പറഞ്ഞാണ് ഇവരുടെ ഈ ഒത്തുചേരല്‍. അതിനിടയിൽ വീട്ടുകാര്‍ പോലും മറന്നുപോയ ജന്മദിനവും മറ്റു പ്രാധാന്യമുള്ള ദിവസങ്ങൾ ഓര്‍ത്തെടുക്കലും ആഘോഷിക്കലും ഇവരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നു.
advertisement
പ്രായം തളർത്താത്ത വയോജനങ്ങൾ പരിപാടിയിൽ വച്ച് വയോജന വേദി അംഗമായ വാച്ചാലി മല്ലികയുടെ 63ാം പിറന്നാൾ ആഘോഷമാക്കി. കുരുന്നുകളിൽ അറിവ് പകരുകാ എന്ന ലക്ഷ്യത്തോടെ പിറന്നാൾ മാധുര്യം പകർന്ന് മല്ലിക 3 പുസ്തകങ്ങൾ വായനശാലക്ക് നൽകി. കെ. വിമല പുസ്തകം ഏറ്റുവാങ്ങി. നെല്ലിക്ക രാജൻ അദ്ധ്യക്ഷത വഹിച്ചു. ഇ. രാജൻ, അഡ്വ. വി. പ്രദീപൻ, കെ. പി. രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 05, 2025 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഇത്തവണ നാട്ടുവര്‍ത്താനം പാമ്പുകളെകുറിച്ച്, വേറിട്ട ബോധവത്ക്കരണവുമായി വയോജനങ്ങള്‍