പ്രായത്തെ പഴങ്കഥയാക്കി പറക്കാനൊരുങ്ങി ഒരു കൂട്ടം സുഹൃത്തുക്കൾ

Last Updated:

ആഗ്രഹങ്ങള്‍ക്ക് അതിര്‍ വരമ്പുകളില്ല, പ്രായം ഒന്നിനും തടസ്സവുമല്ല എന്ന് തെളിയിക്കുകയാണ് അമ്മമ്മാര്‍. ഇവര്‍ ഒന്നിച്ചിതാ യാത്ര ആരംഭിച്ചിരിക്കുന്നു, മലേഷ്യയിലേക്ക്. 80 വയസ്സ് കഴിഞ്ഞ മുത്തശ്ശി ഉള്‍പ്പെടെ 25 പേരാണ് ഈ യാത്രയില്‍ കൂടെയുള്ളത്. ശാരീരിക ബുദ്ധിമുട്ടുകളെ അകറ്റി നിര്‍ത്തിയ അമ്മമ്മാരുടെ യാത്രയ്ക്ക് ചിറക് നല്‍കുന്നത് പിണറായിയിലെ വായനശ്ശാലയും. 

+
മലേഷ്യയിലേക്

മലേഷ്യയിലേക് യാത്ര ആരംഭിച്ച് സുഹൃത്തുക്കൾ 

വാര്‍ദ്ധക്യം തേടിയെത്തും മുൻപേ പ്രായം പേറുന്ന മനസ്സുമായി ജീവിക്കുന്നവരാണ് ഇന്നേറെയും. എന്നാല്‍ പ്രായം കൂടുംതോറും ചെറുപ്പമാകുന്ന ചില മനുഷ്യരുണ്ട് കണ്ണൂരില്‍. അവരെ ചേര്‍ത്തു പിടിച്ച് ഒരു വായനശ്ശാലയും. പിണറായിലേയും സമീപ പ്രദേശങ്ങളിലേയും വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് പിണറായി വെസ്റ്റിലെ സി. മാധവന്‍ സ്മാരക വായനശാല നടത്തുന്ന പ്രവര്‍ത്തികള്‍ സംഘടനകള്‍ക്ക് തന്നെ മാതൃകയാകുന്നു. നാട്ടിലെ തൊഴിലുറപ്പു തൊഴിലാളികളും മറ്റ് നിത്യവരുമാനക്കാരായ സാധാരണക്കാരും ഉള്‍പെടെയുള്ള വയോജനങ്ങളുമായി ചേര്‍ന്ന് വായനശ്ശാല നടത്തിവരുന്ന പ്രവര്‍ത്തികള്‍ ചില്ലറയല്ല.
വ്യത്യസ്ഥങ്ങളായ പരിപാടികള്‍ നടത്തിവരുന്ന വായനശാല ഇത്തവണ 25 പേരെ ചേര്‍ത്ത് നിര്‍ത്തി യാത്ര ആരംഭിച്ചിരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും വിവിധ സ്ഥലങ്ങളിലായി 15 ഓളം യാത്രകള്‍ ഇതിനോടകം നടത്തിയ വായനശാല 16-ാമതായി മലേഷ്യയിലേക്കാണ് യാത്ര തിരിച്ചത്. വായനശാലയുടെ വയോജന വേദിയും വായനശാല സെക്രട്ടറി അഡ്വ. വി പ്രദീപനുമാണ് വയോജനങ്ങളുടെ യാത്രയുടെ സാരഥികള്‍.
പ്രായത്തിൻ്റെ അവശത മറികടന്ന്, ഉറച്ച മനസ്സുമായി 21 സ്ത്രീകള്‍ ഉള്‍പെടെ 25 പേരാണ് മലേഷ്യയിലേക്ക് പുറപ്പെട്ടത്. 80 വയസു കഴിഞ്ഞ പി കെ ശയോദ, മാലതി, പുഷ്പവല്ലി, വിമല എന്നിങ്ങനെ യാത്രാ സംഘത്തിലുള്ളവര്‍ നീളും. യാത്രക്കുള്ള പാസ്പോര്‍ട്ടിനായി സമര്‍പ്പിക്കാന്‍ ജനന തീയ്യതി രേഖകള്‍ പോലും ഇല്ലാതിരുന്ന വയോജനങ്ങള്‍ക്ക് വായനശാലയുടെ നേതൃത്വത്തില്‍ പാന്‍കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് അപക്ഷ സമര്‍പ്പിച്ചത്. ജീവിതത്തില്‍ ഇത്ര ദൂരം പറക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലാത്തവര്‍, തങ്ങള്‍ക്ക് പാസ്പോര്‍ട്ട് കിട്ടിയ ആഹ്ലാദം പരസ്പരം ചേര്‍ത്തുപിടിച്ചാണ് സന്തോഷം പങ്കുവെച്ചത്.
advertisement
പ്രായമായാല്‍ വീടുകളില്‍ ചടഞ്ഞു കൂടി സ്വയം വിധിയെ പഴിച്ച് ഒതുങ്ങി കഴിയേണ്ടവരല്ലെന്നും പ്രായം ഒന്നിനും തടസ്സമല്ലെന്നും ലോകത്തിന് മുന്നില്‍ ഉറക്കെ വിളിച്ചു പറഞ്ഞാണ് ഇവര്‍ യാത്ര തുടങ്ങിയത്. മലേഷ്യയിലേക്കുള്ള യാത്രയുടെ ആദ്യഘട്ടമായ കൊച്ചിയിലേക്ക് പുറപ്പെട്ട 25 പേര്‍ക്ക് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് വായനശാല സംഘാടക പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കുന്ന വയോജനങ്ങളുടെ കുടുംബാഗങ്ങളും യാത്രയപ്പ് നല്‍കി.
യാത്ര ചെയ്യുന്ന എല്ലാ വയോധികര്‍ക്കും യാത്രാനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍ പുസ്തകവും പേനയും വായനശാല നല്‍കിയിട്ടുണ്ട്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അനുഭവക്കുറിപ്പുകള്‍ വായനശാല ശേഖരിച്ച് ഇവക്രോഡീകരിച്ച് യാത്രാ വിവരണമാഗസിന്‍ തയ്യാറാക്കാനും വായനശാല പദ്ധതിയിട്ടിട്ടുണ്ട്. പ്രായം തളര്‍ത്താത്ത മനോധൈര്യത്തിലാണ് ഈ സുഹത്തുകള്‍ യാത്ര തുടങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പ്രായത്തെ പഴങ്കഥയാക്കി പറക്കാനൊരുങ്ങി ഒരു കൂട്ടം സുഹൃത്തുക്കൾ
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement