ഇരിട്ടി: 4 കിലോ തൂക്കമുള്ള കോഴിയെ ലേലം വിളിയിലൂടെ സ്വന്തമാക്കിയത് 34000 രൂപയ്ക്ക്. കണ്ണൂർ ഇരിട്ടിയിലാണ് ഒരു കോഴിക്കു വേണ്ടി വാശിയേറിയ ലേലംവിളി നടന്നത്. ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭഗതവതി ക്ഷേത്ര കമ്മിറ്റിയാണ് ലേലം സംഘടിപ്പിച്ചത്. എളന്നർ എഫ്ബി കൂട്ടായ്മയാണ് കോഴിയെ പൊന്നും വിലയ്ക്ക് സ്വന്തമാക്കിയത്.
Also Read- മേക്കോവർ അല്ല, ഒരു അബദ്ധം പറ്റിയതാണ്; സ്വർണതലമുടിയെ കുറിച്ച് പ്രയാഗ മാർട്ടിൻ
ക്ഷേത്രത്തിലെ തിറ മഹോത്സവത്തിനോടനുബന്ധിച്ചാണ് ലേലംവിളി നടന്നത്. വീറും വാശിയും നിറഞ്ഞ ലേലത്തിൽ കോഴിയുടെ വില കത്തിക്കയറി. പത്ത് രൂപയിലാണ് കോഴിക്കു വേണ്ടിയുള്ള ലേലംവിളി ആരംഭിച്ചത്. വില ഇരുപതിനായിരം കടന്നതോടെ ലേലംവിളിയുടെ മട്ടുമാറി. പിന്നീടുള്ള ഓരോ വിളിക്കും സംഘാടകർ 1000 രൂപ വീതം കൂട്ടി.
ഒടുവിൽ രണ്ട് മണിക്കൂർ നീണ്ട ലേലംവിളിയുടെ ക്ലൈമാക്സിൽ എളന്നർ എഫ്ബി കൂട്ടായ്മ 34,000 രൂപയ്ക്ക് ഉത്സവത്തിലെ താരമായ കോഴിയെ സ്വന്തമാക്കി. ഇതിനു മുമ്പും ഉത്സവത്തിനോടനുബന്ധിച്ച് വാശിയേറിയ ലേലം വിളികൾ നടന്നിട്ടുണ്ടെങ്കിലും ഒരു കോഴിക്ക് 34,000 രൂപ ലഭിക്കുന്നത് ഇതാദ്യമായാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.