ഇര പിടിക്കാൻ വൈദ്യുതി തൂണിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു
- Published by:Anuraj GR
- news18-malayalam
Last Updated:
കരിഞ്ഞ മണത്തെ തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു
കണ്ണൂർ: ഇര പിടിക്കാനായി വൈദ്യുതി തൂണില്‍ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു. പയ്യന്നൂർ രാമന്തളി പഞ്ചായത്തില്‍ കുന്നരുപാലക്കോട് റോഡിലെ വൈദ്യുതി തൂണില്‍ കഴിഞ്ഞദിവസമാണ് പെരുമ്പാമ്പിനെ ഷോക്കടിച്ച് ചത്ത നലിയിൽ കണ്ടെത്തിയത്. വൈദ്യുതി തൂണ്‍ താങ്ങി നിര്‍ത്താന്‍ മറ്റൊരു തൂണ്‍ കൂടി ചരിച്ച് സ്ഥാപിച്ചിരുന്നു. അതിലൂടെ പാമ്പ് തൂണിന്റെ മുകളിലേക്ക് കയറിയതായിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
വൈദ്യുതി തൂണിലേക്ക് എലി കയറുന്ന പതിവുണ്ട്. എലിയ കണ്ടിട്ടാകാം പെരുമ്പാമ്പ് വൈദ്യുതി തൂണിൽ കയറിയതെന്നും നാട്ടുകാർ പറയുന്നു. കരിഞ്ഞ മണത്തെ തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാരെത്തി നാട്ടുകാരുടെ സഹായത്തോടെ ചത്ത പാമ്പിനെ മാറ്റുകയായിരുന്നു.
മുക്കുപണ്ടം പലതവണയായി പണയപ്പെടുത്തി ബാങ്കിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ടുപേർ പിടിയില്‍
തളിപ്പറമ്പിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിലായി.
തൃച്ചംബരം സ്വദേശികളായ വി വി രാജേന്ദ്രൻ (62), കെ പി വസന്തരാജ് (42) എന്നിവരാണ് അറസ്റ്റിലായത്. നാലുതവണയായി മുക്കുപണ്ടം പണയപ്പെടുത്തിയ രാജേന്ദ്രൻ 10 ലക്ഷം രൂപ വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. വസന്തരാജ് രണ്ട് തവണയായി നാലുലക്ഷം രൂപയാണ് ബാങ്കിൽനിന്ന് എടുത്തത്. തട്ടിപ്പ് വിവരം പുറത്ത് വന്നതോടെ ഇരുവരും പണം തിരിച്ചടച്ചു.
advertisement
Also Read- വീട്ടിനുള്ളിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച്; പോലീസിനെ വിസ്മയിപ്പിച്ച് മലപ്പുറത്തെ ഹൈ ടെക് തട്ടിപ്പുകാരൻ
തളിപ്പറമ്പിൽ മുക്കുപണ്ടം വിൽക്കുന്ന കടയിൽ നിന്നാണ് പണയം വെയ്ക്കാനുള്ള ആഭരണങ്ങൾ വാങ്ങിയത് എന്ന് പൊലീസ് കണ്ടെത്തി. ബാങ്കിൽ പണയം വെച്ച മുക്കുപണ്ടങ്ങൾ മുഴുവനായും കസ്റ്റഡിയിലെടുത്ത് പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു മാസത്തിലധികം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. എസ് ഐ പി സി സഞ്ജയകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന സൂചനയും പോലീസ് നൽകുന്നു.
advertisement
Also Read- വീണ്ടും സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: മലപ്പുറം സ്വദേശി കസ്റ്റഡിയിൽ; വീട്ടിൽ ആധുനിക യന്ത്രങ്ങൾ പിടികൂടി
കഴിഞ്ഞ മൂന്ന് വർഷ കാലയളവിലായാണ് ബാങ്കിൽ മുക്ക് പണ്ടങ്ങൾ പണം വെയ്ച്ചുള്ള തട്ടിപ്പ് നടന്നത് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ കാലയളിൽ ബാങ്കിൽ പ്രവർത്തിച്ച മാനേജർമാരുടെയും ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ശാഖയിൽ മൊത്തം 17 പണയങ്ങളിലായി 50 ലക്ഷത്തോളം രൂപയാണ് മുക്കുപണ്ടംവെച്ച് തട്ടിയെടുത്തത് എന്നാണ് വ്യക്തമായിട്ടുള്ളത്. ബാങ്കിലെ സ്വർണ പരിശോധകനായിരുന്ന തൃച്ചംബരം സ്വദേശി ടി വി രമേശനെ കഴിഞ്ഞ മാസം വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
advertisement
തളിപ്പറമ്പ് ഡിവൈ എസ് പി. ടി കെ രത്‌നകുമാർ, സി ഐ എ വി ദിനേശൻ എന്നിവരുടെ മേൽനോട്ടത്തിൽ മുക്കുപണ്ടത്തട്ടിപ്പ് കേസന്വേഷണം പുരോഗമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2021 2:35 PM IST