വീട്ടിനുള്ളിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച്; പോലീസിനെ വിസ്മയിപ്പിച്ച് മലപ്പുറത്തെ ഹൈ ടെക് തട്ടിപ്പുകാരൻ
- Published by:Anuraj GR
- news18-malayalam
Last Updated:
വിദേശത്ത് നിന്നും ചുരുങ്ങിയ ചെലവിൽ ഫോൺ വിളിക്കാം എന്ന വാഗ്ദാനം നൽകി ആണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളെ പ്രലോഭിപ്പിച്ച് ഈ സംവിധാനത്തിൽ കൊണ്ടുവരുന്നത്.
മലപ്പുറം: നിയമവിരുദ്ധമായ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനെ അമ്പരപ്പിക്കുന്നതാണ്. മലപ്പുറം കീഴ്ശ്ശേരി സ്വദേശി മിസ്ഹബ് ആണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ അറസ്റ്റിലായത്. വിദേശത്ത് നിന്നും ചുരുങ്ങിയ ചെലവിൽ ഫോൺ വിളിക്കാം എന്ന വാഗ്ദാനം നൽകി ആണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളെ പ്രലോഭിപ്പിച്ച് ഈ സംവിധാനത്തിൽ കൊണ്ടുവരുന്നത്. ഇത് വഴി വിളിക്കുമ്പോൾ അത് നിലവിലെ ടെലഫോൺ എക്സ്ചേഞ്ചുകളിൽ രേഖപ്പെടുത്തുകയില്ല. അത് കൊണ്ട് തന്നെ ഇവ നിയമ സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. ചുരുങ്ങിയ പണം മാത്രം മതി ഇതിലൂടെ വിളിക്കാൻ എന്നത് കൊണ്ട് നിരവധി പേര് തട്ടിപ്പ് സംഘവുമായി സഹകരിച്ചിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.
ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് മിസ് ഹബ് താമസിക്കുന്ന വീട് തന്നെ സമാന്തര ടെലിഫോണ് എക്സ്ചേഞ്ച് ആക്കിയത്..ഇയാള് തന്റെ വീട്ടിലും സഹോദരിയുടെ വീട്ടിലും എക്സ്ചേഞ്ച്കൾ പ്രവർത്തിപ്പിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന ഇന്ത്യൻ സിം കാർഡുകളും, മോഡം, റൂട്ടർ, ലാപ്പ്ടോപ്പ് എന്നിവ അടക്കമുള്ള ഉപകരണങ്ങളും കേസിൽ നിർണ്ണായകമായ സെർവറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബർ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
ആധുനിക ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്വന്തം വീട് തന്നെ സമാന്തര ടെലിഫോണ് എക്‌സ്‌ചേഞ്ച് ആക്കി മാറ്റിയിരുന്നു. സ്വന്തം വീട്ടിലും വാഴക്കാടുള്ള തന്റെ സഹോദരിയുടെ വീട്ടിലും വെച്ചാണ് ഇയാള്‍ സമാന്തര ടെലിഫോണ് എക്സ്ചേഞ്ച് നടത്തിയിരുന്നത്. ഇതിനുപയോഗിച്ചിരുന്ന ഇന്ത്യന്‍ സിം കാര്‍ഡുകള്‍, മോഡം, റൂട്ടര്‍, ലാപ്ടോപ്പ് എന്നിവ പോലീസ് പിടിച്ചെടുത്തു. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന സമാന കുറ്റകൃത്യങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
റെയ്ഡ് നടത്തുന്ന സമയത്ത് ഈ സമാന്തര ടെലിഫോണ് എക്സ്ചേഞ്ച് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സംഘത്തിന് വ്യാപകമായി സിംകാര്‍ഡുകള്‍ വിതരണം ചെയ്യുന്നവരെ കറിച്ചും പോലീസിന് വിവരം ലഭിച്ചു. ചെറിയ ലാഭത്തിന് ഇത്തരത്തിലുള്ള മാഫിയകളുടെ ഉപഭോക്താക്കളാകുന്ന നൂറ് കണക്കിന് ആളുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഈ സംവിധാനങ്ങള്‍ മറ്റ് ലഹരി, കള്ളക്കടത്ത് മാഫിയകളും , മറ്റ് ദേശ ദ്രോഹ പ്രവർത്തനം നടത്തുന്നവരും ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതി മിസ്ഹബ് സമാനമായ ഇതര സംസ്ഥാനങ്ങളിലും സമാനമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായും പോലീസിന് വിവരം ലഭിച്ചു.
advertisement
Also Read- വീണ്ടും സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: മലപ്പുറം സ്വദേശി കസ്റ്റഡിയിൽ; വീട്ടിൽ ആധുനിക യന്ത്രങ്ങൾ പിടികൂടി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായ ഇത്തരം ടെലഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കോടിക്കണക്കിന് രൂപയുടെ നഷ്ടം ആണ് സർക്കാരിന് ഉണ്ടാക്കുന്നത്. നേരത്തെ ചെന്നൈ, ബംഗളൂരു, മൈസൂര്‍, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ അടുത്തകാലത്തായി മലബാര്‍ മേഖലയിലേക്ക് വ്യാപിച്ചതായി മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ദാസിന് വിവരം ലഭിച്ചിരുന്നു.
advertisement
തുടര്‍ന്നു മലപ്പുറം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി, മലപ്പുറം എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മലപ്പുറം, കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍വെച്ച് കോട്ടക്കല്‍ സ്വദേശി മുഹമ്മദ് സലീമിനേയും, പൊന്‍മള സ്വദേശലി അഷ്റഫിനേയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായി സംശയിക്കുന്നവരെ പോലീസ് കൂടുതല്‍ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജു, ഉദോഗസ്ഥന്മാരായ ജോബി തോമസ്, സിയാദ് കോട്ട, ശിഹാബ് പി, ഹമീദലി, ഷഹേഷ്, ദിനു, ബിജു എസ്, റിയാസ് ബാബു, പ്രദീപ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2021 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
വീട്ടിനുള്ളിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച്; പോലീസിനെ വിസ്മയിപ്പിച്ച് മലപ്പുറത്തെ ഹൈ ടെക് തട്ടിപ്പുകാരൻ