അരങ്ങിൽ വിസ്മയം തീർത്ത് ചെറുകുന്ന് കുടുംബശ്രീ കലാകാരികൾ

Last Updated:

അരങ്ങ് കലോത്സവത്തിന് ചെറുകുന്ന് കുടുംബശ്രീ തുടക്കമിട്ടു. വ്യത്യസ്ഥ കലാ പരിപാടികളുമായി അരങ്ങിലെത്തിയത് 120 കുടുംബശ്രീ അംഗങ്ങൾ. അംഗങ്ങളുടെ കഴിവ് പ്രദർശിപിക്കാനാണ് വേദി ഒരുക്കിയത്.

അരങ്ങിൽ കലാപ്രകടനം നടത്തി കുടുംബശ്രീ അംഗം
അരങ്ങിൽ കലാപ്രകടനം നടത്തി കുടുംബശ്രീ അംഗം
അരങ്ങ് കലോത്സവത്തിൽ തിളങ്ങി ചെറുകുന്ന് കുടുംബശ്രീ അയൽക്കൂട്ടം കലാകാരികൾ. ചെറുകുന്ന് വെൽഫെയർ സ്കൂളിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
120 പേരാണ് വ്യത്യസ്ഥ കലാ പരിപാടികളുമായി അരങ്ങിലെത്തിയത്. കവിതാ പാരായണത്തോടെ തുടക്കമായ അരങ്ങ് കലോത്സവത്തെ തുടർന്ന് പതിനഞ്ചോളം കലാ പരിപാടികൾ ആവേശമാക്കി. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് പി വി സജീവൻ അധ്യക്ഷനായ പരിപാടിയിൽ സി ഡി എസ് മെമ്പർ സെക്രട്ടറി ദിലീപ് പുത്തലത്ത്, സി ഡി എസ് ചെയർപേഴ്സൺ കെ വി നിർമല, കെ പത്മിനി, രേഷ്മ പരാഗൻ, ടി ഇ നിർമല, സി എച് പ്രദീപ്‌ കുമാർ, കെ അനിത, പി എൽ ബേബി, കെ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൂടാതെ കുടുംബശ്രീ സംരംഭകരുടെ വിപണന മേളയും അരങ്ങിനോട്‌ അനുബന്ധിച്ചു നടന്നു. ജൈവ വളം, മില്ലറ്റ് വിഭവങ്ങൾ, കൂൺ വിഭവങ്ങൾ, തേൻ, പലഹാരങ്ങൾ, ഡിഷ്‌ വാഷ് എന്നിവയാണ് വില്പനക്കെത്തിയത്.
advertisement
നാല് ചുവരുകളുടെ മറവിൽ ആടിയും പാടിയും തീർത്ത തങ്ങളുടെ പാട്ടുകളും നൃത്തങ്ങളും കലാപരമായ കഴിവുകളും എല്ലാം ഇന്ന് വലിയ ജനക്കൂട്ടത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് കുടുംബശ്രീ കൊണ്ട് വന്ന വിപ്ലവകരമായ മാറ്റത്തോടൊപ്പം ഞങ്ങളും കൂടെയുണ്ട് എന്ന് തങ്ങളുടെ കലയിലൂടെ വിളിച്ചു പറയുകയാണ് ഓരോ അയൽക്കൂട്ടം കലാകാരികളും. അരങ്ങ് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരികൾ.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അരങ്ങിൽ വിസ്മയം തീർത്ത് ചെറുകുന്ന് കുടുംബശ്രീ കലാകാരികൾ
Next Article
advertisement
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
  • ഇന്ത്യയിലെ മികച്ച ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ യൂസീഡ്, സീഡ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • 2026 ജനുവരി 18-ന് യൂസീഡ്, സീഡ് പരീക്ഷകൾ നടക്കും; കേരളത്തിൽ 27 പരീക്ഷാ കേന്ദ്രങ്ങൾ.

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31; പിഴ കൂടാതെ അപേക്ഷിക്കാം.

View All
advertisement