ലഹരിക്കെതിരെ പോരാട്ടം ആരംഭിച്ച് മാഹിയിലെ പുലരി സാംസ്‌ക്കാരിക വേദി
Last Updated:
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം അനിവാര്യമാണ്. തലമുറ മാറ്റത്തെ വാര്‍ന്നെടുക്കാന്‍ പുലരി സാംസ്‌കാരിക വേദി ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നു.
സമൂഹത്തില്‍ പടര്‍ന്നു പിടിച്ച രാസലഹരി ഉപയോഗത്തെയും കുട്ടികളെ വഴിതെറ്റിക്കുന്ന ലഹരി മാഫിയയെ തുടച്ചു നീക്കണം എന്ന ലക്ഷ്യത്തെയും മുൻനിർത്തി മാഹിയിലെ പള്ളൂര്‍ മൂന്നങ്ങാടിയില്‍ പുലരി സാംസ്‌ക്കാരിക വേദി ബോധവത്ക്കരണ ക്യാമ്പേയ്ന്‍ നടത്തി. സാംസ്‌കാരിക വേദി സെക്രട്ടറി വിജേഷ് ടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് ഷൈനി ഒ അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ കൗണ്‍സിലര്‍ വി ജനാര്‍ദ്ദനന്‍ ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
മാഹി ഗ്രേഡ് എസ് ഐ സുനില്‍ കുമാര്‍ ആശംസ അറിയിച്ചു. കുട്ടികളും മാതാപിതാക്കളും തമ്മിലെ ബന്ധം ദൃഢമാക്കാനും അതു വഴി ലഹരിയുടെ വരവിനെ ഇല്ലാതാക്കാനുമാണ് ലക്ഷ്യം. വിവിധ വിഷയങ്ങള്‍ കൂട്ടിയിണക്കിയാണ് എക്‌സൈസ് പ്രിവൻ്റീവ് ഓഫീസര്‍ സമീർ കെ കെ ധർമടം ക്ലാസുകള്‍ കൈകാര്യം ചെയ്തത്.
ലക്ഷ്യമില്ലാതെ മുന്നോട്ട് പോകുന്ന ഒരു കുരുന്നു സമൂഹത്തെ അറിവിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി, പുതുമയാര്‍ന്ന ലോകം ശൃഷ്ടിക്കാനാകും. പുതു തലമുറയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കി വേണ്ട രീതിയിൽ അത് കൈകാര്യം ചെയ്യാൻ രക്ഷിതാക്കള്‍ക്ക് സാധിക്കും. അതിനുള്ള മാര്‍ഗ്ഗം രക്ഷിതാക്കള്‍ തന്നെ കണ്ടെത്തണം. സമൂഹ മാധ്യമങ്ങളുടേയും ഫോണുകളുടെയും വര്‍ധിച്ചു വരുന്ന ഉപയോഗങ്ങള്‍ കുറയ്ക്കുന്നതോടെ കുട്ടികളും രക്ഷിതാക്കളും തമ്മില്‍ അഘാതമായ ബന്ധം ഉടലെടുക്കുകയും, അതുവഴി കുട്ടികളെ പഠനത്തിലേക്ക് കേന്ദ്രീകരിപ്പിക്കാനും സാധ്യമാകും.
advertisement
മികവും കൗതുകവുമായ പുതു ലോകം മുന്നില്‍കണ്ടുകൊണ്ട് രാസലഹരിയോട് പൊരുതി മുന്നേറാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ ഓരോ മാതാപിതാക്കളും പ്രതിജ്ഞയെടുത്ത് കര്‍മ്മനിരധരാകണം. ഈ ഉദ്ദേശശുദ്ധിയോടെ പുലരി സാംസ്‌കാരിക വേദി ഒരുക്കിയ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് വേറിട്ടതായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
April 22, 2025 11:42 AM IST