അറക്കല്‍ രാജവംശത്തിൻ്റെ ക്യാപ്റ്റന്‍ ബലിയ ഹസൻ്റെ കഥ

Last Updated:

കുഞ്ഞാലി മരക്കാര്‍ക്കും വാരിയം കുന്നത്തിനും മുമ്പേ പോരാട്ടത്തിൻ്റെ ഭൂമികയില്‍ എഴുതപ്പെട്ട നാമം, അതായിരുന്നു ബലിയ ഹസന്‍ എന്ന വലിയ ഹസന്‍. അറക്കല്‍ രാജവംശത്തിൻ്റെ സേനാനായകന്‍ എന്നും പറങ്കികള്‍ക്ക് പേടി സ്വ്‌നമായിരുന്നു. വാഴ്ത്തുപാട്ടിൻ്റെ താളമില്ലാതെ ബലിയ ഹസ്സന്‍ സ്മരണ ദിനവും കടന്നു പോകുന്നു.

ബലിയ ഹസനെ തൂക്കിലേറ്റിയ കണ്ണൂർ കോട്ട 
ബലിയ ഹസനെ തൂക്കിലേറ്റിയ കണ്ണൂർ കോട്ട 
പോര്‍ച്ചുഗീസുകാരുടെ അധിനിവേഷവും തുടര്‍ന്നുള്ള സ്വതന്ത്ര്യ ഇന്ത്യയ്ക്കായുള്ള പോരാട്ടവും ഒടുവിലെ സ്വാതന്ത്ര്യവും നാം ഏറെ ചര്‍ച്ചയാക്കാറുണ്ട്. ഓരോ വര്‍ഷവും സ്വാതന്ത്ര്യത്തിനായി പോരാടിയ മണ്ണിൻ്റെ മക്കളെ സ്മരിക്കാറുണ്ട് നാം ഇന്ത്യക്കാര്‍. മണ്ണ്മറഞ്ഞു പോയവരില്‍ അറിയപ്പെട്ടതിനേക്കാള്‍ ഏറെ അറിയപ്പെടാതെ പോയവരാണ്. ഇന്ന് വായ്ത്തുപാട്ടില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കിലും ധീരയോദ്ധക്കളായിരുന്നു അവരോരുത്തരും.
പറങ്കികള്‍ക്കെതിരായ അധിനിവേശ വിരുദ്ധ പോരാട്ടത്തിലെ വിപ്ലവ സൂര്യനായി ജ്വലിച്ചു നിന്ന ധീര നായകനായിരുന്നു കണ്ണൂരിലെ ബലിയ ഹസന്‍. കുഞ്ഞാലി മരക്കാര്‍ക്കും വാരിയം കുന്നത്തിനും മുമ്പേ പോരാട്ടത്തിൻ്റെ ഭൂമികയില്‍ എഴുതപ്പെട്ട നാമം. അറക്കല്‍ ആലിരാജയുടെ വലം കൈയും സേനാനായകനുമായിരുന്നു ബലിയ ഹസന്‍. അറക്കല്‍ രാജവംശത്തിൻ്റെ ക്യാപ്റ്റന്‍ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. തങ്ങളുടെ സ്വാതന്ത്ര്യം ആരുടെയും ഭിക്ഷയെല്ലെന്ന് തെളിയിച്ച ധീര രക്തസാക്ഷിയുടെ സ്മരണയിലാണ് ഇന്ന് കണ്ണൂരും അറക്കല്‍ തറവാടും. അഞ്ഞൂറ് വര്‍ഷം മുമ്പ് കച്ചവടത്തിനായി കടല്‍ കടന്നെത്തിയ പറങ്കികളെ കടലില്‍ അതിശക്തമായി ചെറുത്ത അറക്കല്‍ നാവികസേനാ നായകന്‍, ബലിയ ഹസന്‍ എന്ന വലിയ ഹസൻ്റെ സ്മരണകളിരമ്പുന്ന കണ്ണൂര്‍. സമുദ്രത്തിൻ്റെ സഞ്ചാര വഴികളും നാഡിയിടിപ്പും കൃത്യമായി അറിയുന്ന ബലിയ ഹസന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. ഉള്‍ക്കടലില്‍ ചെന്ന് നിരവധി മിന്നലാക്രമണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കടല്‍കൊള്ളയില്‍ കുപ്രസിദ്ധനായിരുന്ന ദോണ്‍ ദുവാര്‍തെ ഡി മെനെസസിൻ്റെ മകന്‍ ഹെന്റിക് ഡി മെനെസസിൻ്റെ കാലത്താണ് ആ ധീര പോരാളിക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്.
advertisement
കടലില്‍ പറങ്കികളെ വിറപ്പിച്ച വലിയ ഹസനെ ഒടുവില്‍ ചതിയില്‍ പെടുത്തി പിടിയിലാക്കിയതും ചരിത്രം. സ്മരണകളുറങ്ങുന്ന കണ്ണൂര്‍ കോട്ടയില്‍ വച്ച് 1525 ലെ ഒരു നാളാണ് ബലി ഹസനെ പറങ്കികള്‍ തൂക്കിലേറ്റിയത്. ചരിത്ര രേഖകളില്‍ മാത്രം ഒതുങ്ങിയതല്ല ബലിയ ഹസനെന്നതിൻ്റെ അടയാളമാണ്, കാലത്തിനിപ്പുറവും ബലിയ ഹസനെ സ്മരിക്കുന്ന ഒരു കൂട്ടം ജനതയുടെ ഈ ഓര്‍മ്മപ്പെടുത്തലും. ബലിയ ഹസനെന്ന പോരാളിയെ മലയാളത്തിലെ പല സ്വാതന്ത്ര്യ ചരിത്ര സിനിമകളിലും മിന്നല്‍ പ്രളയം പോലെ വന്നു പോകുന്ന ഒരു കഥാപാത്രമായി എഴുതാനെ സാധിക്കുന്നുള്ളു എന്നത് മാത്രമാണ് ഏക വിഷമം.
advertisement
ഇന്ന് കണ്ണൂര്‍ സെൻ്റ് ആഞ്ചലോ കോട്ടയിലെത്തിയാല്‍ ഇത്തരത്തില്‍ നിരവധി ബലിയ ഹസന്‍മാരുടെ ചോരയുടെ ഗന്ധമുണ്ടാകും കോട്ടയിലെ ഓരോ കല്‍ചുമരുകള്‍ക്കും. ചതിയിലകപ്പെട്ടുപോയി ഒടുവില്‍ നാടിന് വേണ്ടി ജീവൻ ത്യജിച്ച ധീര യോദ്ധാക്കളുടെ ശരീരത്തില്‍ ചവിട്ടിയാണ് നമ്മുടെ കോട്ട ഇന്നിങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അറക്കല്‍ രാജവംശത്തിൻ്റെ ക്യാപ്റ്റന്‍ ബലിയ ഹസൻ്റെ കഥ
Next Article
advertisement
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപ്
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ്
  • അമേരിക്ക സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

  • 5 ലക്ഷത്തോളം ജീവനക്കാർ അവധിയിലേക്ക്, അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ് മുന്നറിയിപ്പ്.

  • അമേരിക്ക 1981 ശേഷം 15-ാം ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, 2018-19 ൽ 35 ദിവസത്തെ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.

View All
advertisement