പൊള്ളുന്ന ചൂടിലും വാടാതെ ട്രാഫിക് സേന, ആശ്വാസമേകി കണ്ണൂര്‍ ജില്ല പോലീസ്
Last Updated:
കത്തുന്ന വെയിലിലും തളരാതെ സേവനം തുടരുകയാണ് ട്രാഫിക് പോലീസുകാര്‍. നഗരത്തിലെ റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്ന ഈ സേനയ്ക്ക് ആശ്വാസമായി കുടിവെള്ളം വിതരണം ചെയ്ത് കണ്ണൂര്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍.
പൊള്ളുന്ന ചൂടില്‍ തളരാതിരിക്കാന്‍ സംസ്ഥാനത്ത് ജോലി സമയം ക്രമീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ ക്രമീകരണം ബാധകമല്ലാത്ത അല്ലേങ്കില്‍ ഈ ക്രമീകരണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത ഒരു വിഭാഗമുണ്ട്. വെയിലും മഴയും കൊണ്ടാലും തളരാതെ നിശ്ചയദാര്‍ഢ്യത്തില്‍ സേവനം തുടരുന്ന പോലീസിലെ ട്രാഫിക് പോലീസ് സേന. പൊള്ളുന്ന ചൂടിനെ അതിജീവിച്ച് ഡ്യൂട്ടി തുടരുന്ന കണ്ണൂരിലെ ട്രാഫിക് പോലീസിന് ആശ്വാസമാകുകയാണ് പോലീസ് അസോസിയേഷൻ.
കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമിറ്റികൾ സംയുക്തമായി കുടിവെള്ള വിതരണം നടത്തി. തലശ്ശേരി ട്രാഫിക് യൂണിറ്റിൽ വെച്ച് തലശ്ശേരി ASP കിരൺ പി ബി IPS ഉദ്ഘാടനം നിർവ്വഹിച്ചു. KPA ജില്ലാ പ്രസിഡൻ്റ് സന്ദീപ് കുമാർ വി വി അധ്യക്ഷത വഹിച്ചു. ചൂടിനെ പ്രതിരോധിക്കാൻ ട്രാഫിക് പോലീസുകാർക്കായി സൺഗ്ലാസ്സും ഹാൻഡ് സ്ലീവും ഒപ്പം കുടകളും വിതരണം ചെയ്തു. ചടങ്ങിൽ തലശ്ശേരി ട്രാഫിക് യൂണിറ്റ് SHO, KPA ജില്ലാ സെക്രട്ടറി സിനീഷ് വി, KPA ജില്ലാ വൈസ് പ്രസിഡൻ്റ് സുകേഷ് കെ സി എന്നിവർ അണിചേർന്നു. KPOA ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ബിജു സ്വാഗതവും, KPA ജില്ലാ കമ്മിറ്റി അംഗം വികാസ് വി സി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 24, 2025 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പൊള്ളുന്ന ചൂടിലും വാടാതെ ട്രാഫിക് സേന, ആശ്വാസമേകി കണ്ണൂര്‍ ജില്ല പോലീസ്