സഹാപാഠികള്‍ക്കൊരു കൈതാങ്ങ്, ബിരിയാണി ചലഞ്ച് നടത്തി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
Last Updated:
സഹപാഠികളുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. പാനൂര്‍ പിആര്‍ മെമ്മോറിയല്‍ ഹൈസ്‌ക്കൂളിലെ 1988 ലെ പത്താം ക്ലാസിലെ ചങ്ങാതിക്കൂട്ടമാണ് മാതൃകയായി.
സഹാപാഠികളുടെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ച് നടത്തി പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹൈസ്‌ക്കൂളിലെ സഹപാഠി കൂട്ടായ്മ. 1988 ലെ 10-ാം ക്ലാസിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ് ബിരിയാണി ചലഞ്ച് നടത്തിയത്.
കാന്‍സര്‍ രോഗമുള്‍പ്പെടെ ബാധിച്ച സഹപാഠികള്‍ക്ക് കൈതാങ്ങാവുകയാണ് ഈ സുഹൃത്തുക്കള്‍. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ബിരിയാണി ചലഞ്ച് ഉച്ചയ്ക്ക് 12 മണിയോടെ പൂര്‍ത്തിയായി. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ബിരിയാണി ചലഞ്ചിൽ പങ്കെടുക്കാനെത്തിയിരുന്നു.
3000 തോളം ബിരിയാണിയാണ് കൂട്ടുകാര്‍ ചേര്‍ന്ന് തയ്യാറാക്കിയത്. 500 ഓളം അംഗങ്ങളാണ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ചങ്ങാതിക്കൂട്ടം സംഘടനയിലുള്ളത്. ഒരുമിച്ച് പഠിച്ച സുഹൃത്തുക്കള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ഒരുക്കാന്‍ ഇനിയും ഈ ചങ്ങാതിക്കൂട്ടം ഒന്നുചേരും. സൗഹൃദങ്ങൾക്ക് അത്രയധികം പ്രാധാന്യം നൽകി ചങ്ങാതിക്കൂട്ടം മുന്നോട്ട് പോവുകയാണ്. ഒരു കാലഘട്ടത്തിൻ്റെ സ്മരണ പുതുക്കി, ഓരോ ഒത്തുചേരലും വേറിട്ടതാക്കുകയാണ് ഈ കൂട്ടായ്മ. 1988 ൽ തുടങ്ങിയ ചങ്ങാത്തം, പരസ്പരം സ്നേഹിച്ചും മനസിലാക്കിയും ഈ സുഹൃത്തുക്കൾ കാത്തുസുക്ഷിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
April 11, 2025 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സഹാപാഠികള്‍ക്കൊരു കൈതാങ്ങ്, ബിരിയാണി ചലഞ്ച് നടത്തി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍