ഇത്തവണ വിഷു പൊടിപൊടിക്കാം, പടക്കത്തില്‍ കേമന്‍ കാര്‍ബണ്‍ ഗണ്‍
Last Updated:
വിഷുവിന് പടക്കത്തിന് പകരം കാര്‍ബണ്‍ ഗണ്‍ ആണ് വിപണിയിലെ താരം. അന്യ സംസ്ഥാനത്തെ തൊഴിലാളികളുടെ കാര്‍ബണ്‍ ഗണ്‍ വില്‍പന പൊടിപൊടിക്കുന്നു. ഏറെ കൗതുകമുള്ള കാര്‍ബണ്‍ ഗണിന് 200 രൂപ വില.
ആയിരവും പതിനായിരവും കൊടുത്ത് ഇനി പടക്കങ്ങള്‍ വാങ്ങേണ്ട കാര്യമില്ല. 200 രൂപ കൊടുത്ത് ഈ കാര്‍ബണ്‍ ഗണ്‍ വാങ്ങിയാല്‍ വിഷുവിന് പുലരുവോളം വെടിശബ്ദമുണ്ടാക്കാം. പി വി സി പൈപ് കൊണ്ടുണ്ടാക്കിയ ഗണിനകത്ത് ചെറിയ കഷ്ണം ഗ്യാസ് ബില്‍ഡിങ് കാര്‍ബണ്‍ നിക്ഷേപിക്കുന്നു. ഇതിനകത്ത് അല്‍പം വെള്ളം ചേര്‍ത്ത് നന്നായി കുലുക്കി, സ്വിച്ചില്‍ വിരലമര്‍ത്തിയാല്‍ ഉഗ്രശബ്ദം കേള്‍ക്കാം.
നേരത്തെ കുരങ്ങുകളെയും പക്ഷികളേയും വിരട്ടി ഓടിക്കാനാണ് ഇത്തരം ഗണ്ണുകള്‍ ഉപയോഗിച്ചിരുന്നത്, എന്നാല്‍ വിഷു കാലമെത്തിയതോടെ പടക്കങ്ങള്‍ക്ക് പകരം ഇത്തരം ഗണ്ണുപയോഗിക്കാം എന്ന ചിന്തയായി. കുട്ടികള്‍ക്കിടയിലും കാര്‍ബണ്‍ താരമാണ്. കൈ പൊള്ളാതെ മറ്റ് അപകടങ്ങളേല്‍ക്കാതെ പുലരുവോളം ഇവ ഉപയോഗിക്കാം. ഇന്ന് തെരുവോരങ്ങളില്‍ നൂറുകണക്കിന് കാര്‍ബണ്‍ ഗണ്ണുകളാണ് മിനുറ്റുകള്‍ക്കകം വിറ്റു പോകുന്നത്.
വായുമലിനീകരണമോ, ശബ്ദമലിനീകരണമോ ഒന്നും തന്നെ ഇല്ലാതെ ഉപയോഗപ്പെടുത്താം എന്നതും ഈ ഗണിൻ്റെ പ്രത്യേകതയാണ്. വിഷുവിന് പടക്കം വേണമെന്ന് കുരുന്നുകള്‍ വാശിപിടിക്കുമ്പോ, പണത്തിൻ്റെ പ്രശ്‌നമില്ലാതെ തന്നെ 200 രൂപ നല്‍കി മതിവരുവോളം ഇവ ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
April 14, 2025 7:33 PM IST