കാപ്പാട് ബീച്ചിന് ശേഷം ചാല്‍ ബീച്ചും... ബ്ലൂ ഫ്ലാഗ് അംഗീകാര നിറവിൽ വീണ്ടും കേരളം
Last Updated:
അന്താരാഷ്ട്ര പുരസ്‌ക്കാര നിറവിൽ അഴീക്കോട് ചാല്‍ ബീച്ച്. പരിസ്ഥിതി സൗഹൃദവും സുരക്ഷിതമായ ടൂറിസം വികസനത്തിനും ലഭിക്കുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ്. രാജ്യത്ത് 13 ബീച്ചുകളാണ് ഈ വര്‍ഷം ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയത്.
പുരസ്‌ക്കാര നിറവിലാണ് ഇന്ന് അഴീക്കോട് ചാല്‍ ബീച്ച്. പ്രകൃതിയോടിണങ്ങിയ പരിസ്ഥിതി സൗഹൃദവും സുരക്ഷിതമായ ടൂറിസം വികസനത്തിനും അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ബ്ലൂ ഫ്ലാഗ് അംഗീകാര നേട്ടമാണ് അഴീക്കോട് ചാല്‍ ബീച്ച് സ്വന്തമാക്കിയത്. ഡെന്മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെൻ്റല്‍ എജുക്കേഷനാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കിയത്.
രാജ്യത്ത് 13 ബീച്ചുകളാണ് ഈ വര്‍ഷം ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയത്. കേരളത്തിന് ഇതിന് മുമ്പ് കാപ്പാട് ബീച്ച് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അഴീക്കോട് പഞ്ചായത്തും ഡി ടി പി യും ജില്ല ഭരണകൂടവും സംയുക്തമായി നടത്തിയ പ്രവര്‍ത്തനമാണ് ഫലം കണ്ടത്.

അന്താരാഷ്ട്ര അംഗീകാരത്തിൻ്റെ ഔദ്യോഗിക പതാക ചാല്‍ ബീച്ചില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉയര്‍ത്തി. അഴീക്കോട് പഞ്ചായത്ത് സജ്ജീകരിച്ച വാട്ടര്‍ എ ടി എം, സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ ബീച്ചില്‍ ആരംഭിച്ച ബട്ടര്‍ഫ്ലൈ പാര്‍ക്ക്, കടലാമ പ്രജനന കേന്ദ്രം, അഴീക്കോട് പഞ്ചായത്ത് മുഖേന പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഹെര്‍ബല്‍ ഗാര്‍ഡനും എല്ലാമാണ് ചാൽ ബീച്ചിനെ ആകര്‍ഷകമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
April 17, 2025 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാപ്പാട് ബീച്ചിന് ശേഷം ചാല്‍ ബീച്ചും... ബ്ലൂ ഫ്ലാഗ് അംഗീകാര നിറവിൽ വീണ്ടും കേരളം