കണ്ണൂരിൽ ബാല പാർലമെൻ്റ് സമാപിച്ചു; 120 കുട്ടികൾ പൗരബോധവുമായി ചർച്ചയിൽ പങ്കെടുത്തു
Last Updated:
120 കുട്ടികള്‍ അംഗങ്ങളായ ബാല പാര്‍ലിമെൻ്റ് സമാപ്തമായി. കുട്ടികളുടെ അവകാശങ്ങളും പ്രശ്‌നങ്ങളും ഭരണ ശ്രദ്ധയില്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. തെരഞ്ഞെടുത്ത 11 പേര്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ബാല പാര്‍ലമെൻ്റില്‍ പങ്കെടുക്കും.
കുട്ടികളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്ത് കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ നടന്ന ബാല പാര്‍ലിമെൻ്റ് സമാപിച്ചു. കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ബാല പാര്‍ലിമെൻ്റ് എ ഡി എം കലാഭാസ്‌കര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡെപ്യൂട്ടി കമാന്‍ഡൻ്റ് ഡി എസ് സി സെൻ്റര്‍ എം അരുണ്‍ കുമാര്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍, അസിസ്റ്റൻ്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വിജിത്ത്, സി വിനോദ്, ടി വി യശോദ, അനസ്വയ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജില്ലയിലെ ബാലപഞ്ചായത്തുകളില്‍ നിന്ന് പ്രസിഡൻ്റും സെക്രട്ടറിയും അടക്കം 120 കുട്ടികള്‍ ബാല പാര്‍ലിമെൻ്റില്‍ പങ്കെടുത്തു. കുട്ടികളിലെ പൗരത്വ ബോധം വളര്‍ത്തുക, കുട്ടികള്‍ക്ക് പാര്‍ലമെൻ്ററി സംവിധാനവും അതിൻ്റെ പ്രവര്‍ത്തനങ്ങളും ബോധ്യപ്പെടുത്തുക, കുട്ടികളുടെ പ്രശ്‌നങ്ങളും അവകാശങ്ങളും ഭരണ ശ്രദ്ധയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യവുമായാണ് ബാല പാര്‍ലിമെൻ്റ് സംഘടിപ്പിക്കുന്നത്. ആരോഗ്യപരിരക്ഷ പദ്ധതികള്‍, ശുചിത്വം, വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കല കായിക സാംസ്‌കാരിക വിനോദ വിജ്ഞാന പരിപാടികള്‍, ബാല സൗഹൃദ പഞ്ചായത്ത്, ഭവന ഇടങ്ങള്‍, എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക, പരിസ്ഥിതി സംരക്ഷണം എന്ന വിഷയങ്ങള്‍ ബാല പാര്‍ലിമെൻ്റില്‍ പ്രധാന ചര്‍ച്ചാ വിഷങ്ങളായി.
advertisement
രാഷ്ട്രപതിയായി മട്ടന്നൂരില്‍ നിന്നും ആരാധ്യ പ്രദീപ്, സ്പീക്കറായി പാട്യത്തുള്ള അനസ്വയ എസ് എന്‍, പ്രധാന മന്ത്രിയായി പേരളശ്ശേരിയുള്ള പി ദിയ, പ്രതിപക്ഷ നേതാവായി പെരിങ്ങോ പഞ്ചായത്തിലെ ആര്യ നന്ദ, ആരോഗ്യം ശുചിത്വകാര്യ മന്ത്രിയായി കുറുമാത്തൂരുള്ള എം ആര്‍ ദേവനന്ദ, വിദ്യാഭ്യാസ അവകാശ സംരക്ഷണ മന്ത്രിയായി ചിറക്കലുള്ള നികേത ഷൈജു, സാമൂഹ്യ നീതി ശിശു ക്ഷേമ മന്ത്രിയായി തളിപ്പറബ് മുനിസിപ്പാലിറ്റിയിലെ അപര്‍ണ്ണ വി, കായികം കലാ സാംസ്‌കാരിക വകുപ്പ് മന്ത്രിയായി പട്ടുവത്തുള്ള ശ്രീനന്ദ പി, പരിസ്ഥിതി സംരക്ഷണ വകുപ്പ് മന്ത്രിയായി പന്നിയന്നൂര്‍ ഉള്ള ദയാനി എം ബി, ആഭ്യന്തരം നിയമ വകുപ്പ് മന്ത്രിയായി ആറളത്തെ ദേവ കൃഷ്ണ ചീഫ് മാര്‍ഷലായി മലപ്പട്ടത്തുള്ള ഹരി കീര്‍ത്തിന എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത 11 പേര്‍ ജില്ലയെ പ്രതിനിധീകരിച്ച് ഡിസംബര്‍ 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ബാല പാര്‍ലമെൻ്റില്‍ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 08, 2025 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിൽ ബാല പാർലമെൻ്റ് സമാപിച്ചു; 120 കുട്ടികൾ പൗരബോധവുമായി ചർച്ചയിൽ പങ്കെടുത്തു


