Suicide | കണ്ണൂരില്‍ കോളേജ് അധ്യാപികയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തിങ്കളാഴ്ച രാവിലെയാണ് ഭവ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ കോളേജ് അധ്യാപികയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുത്തില സ്വദേശിയ പി ഭവ്യയാണ്(24) മരിച്ചത്. മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അധ്യാപികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഭവ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുതിയ വാണിയം വീട്ടില്‍ ഭാസ്‌കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളാണ് ഭവ്യ. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Murder | ഓണ്‍ലൈന്‍ ചൂതാട്ടം കടക്കെണിയിലെത്തിച്ചു; ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെതുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം(Murder) ജീവനൊടുക്കി(Suicide). തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠന്‍ ആണ് ഭാര്യ താര(35), മക്കളായ ധരണ്‍(10), ധഗന്‍ (ഒരു വയസ്) എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തത്.
തുറൈപാക്കത്തുള്ള ഫ്‌ലാറ്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നത്.
advertisement
ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിയ്ക്ക് പോയിരുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നുവെന്നും അതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വലിയ തുക കടമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം ഓണ്‍ലൈന്‍ ചൂതാട്ടം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന വിലയിരുത്തലില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2022 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
Suicide | കണ്ണൂരില്‍ കോളേജ് അധ്യാപികയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി