'ജീവിതമാണ് ലഹരി': മാഹിയിൽ വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധ തെരുവ് നാടകം ശ്രദ്ധേയമായി

Last Updated:

ജീവിതമാണ് ലഹരി, രാസലഹരിക്കെതിരെ കുട്ടികളുടെ തെരുവോര നാടകം വേറിട്ടതായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ച തെരുവ് നാടകം ആസ്വാദകരില്‍ അറിവ് പകര്‍ത്തി.

+
മാഹി

മാഹി മൈതാനത് കുട്ടികൾ തെരുവ് നാടകം അവതരിപ്പിക്കുന്നു

മാഹി ഗവണ്‍മെൻ്റ് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാഹി മൈതാനത്ത് എത്തിയതോടെ പൊതുജനങ്ങള്‍ ഒന്നാകെ തടിച്ചു കൂടി. ജീവിതമാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ നടത്തിയ തെരുവ് നാടകം ശ്രദ്ധയമായി. പുകവലിയോ മദ്യപാനമോ മയക്കു മരുന്നോ അല്ല മറിച്ച് ജീവിതമാണ് ലഹരി എന്ന് സ്‌കൂളിലെ കലാകാരന്മാര്‍ തെരുവ് നാടകത്തിലൂടെ വ്യക്തമാക്കി.
എ സി എച്ച് അഷ്‌റഫ് മാസ്റ്ററാണ് നാടകം സംവിധാനം ചെയ്തത്. ശ്രദ്ധ, മിഥുന, ആദിദേവ്, ജോഹന്‍, അദര്‍വ്, ഹൈഫ, വേദിക, ആഷ്‌ലി, മായ, പ്രേം ചന്ദ്ര, ആരാധ്യ, ശ്രീബാല എന്നീ കുട്ടികളാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
യുവത്വത്തേയും അതുവഴി സമൂഹത്തേയും കാര്‍ന്നു തിന്നുന്ന ലഹരിക്കെതിര ഒരു നാടൊന്നാകെ പൊരുതി മുന്നേറണമെന്ന മുദ്രാവാക്യവുമായാണ് കുട്ടികള്‍ തെരുവിലിറങ്ങിയത്. പ്രധാനാധ്യാപകന്‍ അജിത് പ്രസാദ്, അധ്യാപകരായ മിനി, മായ, സ്വപ്‌ന, രവിശങ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലഹരിക്കെതിരെ ബോധവല്‍ക്കരണ സന്ദേശവുമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ച തെരുവ് നാടകം ആസ്വാദകരില്‍ അറിവ് പകര്‍ത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ജീവിതമാണ് ലഹരി': മാഹിയിൽ വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധ തെരുവ് നാടകം ശ്രദ്ധേയമായി
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement