കടലും പുഴയും ഒന്നിക്കുന്ന ധർമ്മടം, മലബാറിൽ വൈറലാകുന്ന ഡെസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രം

Last Updated:

കടലിനേയും ആകാശത്തേയും സാക്ഷിയാക്കി ഒന്നാകാം. മലബാറിൻ്റെ ടെസ്റ്റിനേഷൻ വെഡിങ് കേന്ദ്രമായി ധർമടം ബീച്ച്. സർക്കാരിൻ്റെ രണ്ടാമത്തെ ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രമാണിത്.

+
ധർമ്മടം

ധർമ്മടം ബീച്ച് ഡെസ്റ്റിനേഷൻ സെൻ്റർ

പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടായ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആശയം നമ്മുടെ നാട്ടിലും ചുവടുറപ്പിച്ചു വരികയാണ്. ആഴ്ച്ചകള്‍ക്ക് മുന്‍പുള്ള ഒരുക്കങ്ങളോ, വീട്ടിലേക്കുള്ള വിരുന്നോ, അലങ്കാരചമയങ്ങളോ കല്യാണ വീടുകളിലില്ല. ആദ്യം ഓഡിറ്റോറിയമായിരുന്നെങ്കില്‍ ഇന്ന് അത് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് സെൻ്ററുകളായി മാറി. ഡിമാൻ്റ് കൂടിയതോടെ സര്‍ക്കാരും ഈ മേഖലയിലേക്ക് പതിയെ ചുവടുവച്ചു.
സംസ്ഥാന സര്‍ക്കാരിൻ്റെ ഡെസ്റ്റിനേഷന്‍ വെഡിങ് സെൻ്ററിന് മുതല്‍കൂട്ടെന്നോണം കണ്ണൂരിലെ ധര്‍മ്മടം ബീച്ചും ശ്രദ്ധേയമാകുന്നു. പ്രകൃതി കനിഞ്ഞ് നല്‍കുന്ന നയനമനോഹര കാഴ്ച്ചകള്‍ കണ്ണൂരില്‍ ഏറെയാണ്. അറബിക്കടലിലേക്ക് സംഗമിക്കുന്ന അഞ്ചരക്കണ്ടി പുഴയോരത്തെ തുരുത്തും ചേര്‍ന്ന് നില്‍ക്കുന്ന ബീച്ച് ടൂറിസം സെൻ്ററും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഇത് മനസ്സിലാക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്ന് ധര്‍മ്മടം ടൂറിസം സെൻ്ററില്‍ ഡെസ്റ്റിനേഷന്‍ കേന്ദ്രം ഒരുക്കിയത്.
വിവാഹം എന്ന സ്വപ്‌നം അത്രയേറെ മനോഹരമാക്കാന്‍ ആകാശത്തേയും കടലിനേയും സാക്ഷിയാക്കി ജീവിതപങ്കാളികള്‍ ഒന്നാകുന്ന മുഹൂര്‍ത്തം. വധൂവരന്‍മാര്‍ക്കൊപ്പം വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കും എന്നും ഓര്‍മ്മിക്കാനുള്ള അനുഭവമാണ് ധര്‍മ്മടത്തെ വെഡ്ഡിങ് കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. വീടുകളിലോ ഓഡിറ്റോറിയങ്ങളിലോ നടത്തി വരുന്ന കല്യാണ ചടങ്ങുകള്‍ക്ക് പകരം ഡെസ്റ്റിനേഷന്‍ വെഡിങ് മുന്‍കൂറായി ബുക്ക് ചെയ്യാം. വരൻ്റേയും വധുവിൻ്റേയും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം കടലിൻ്റെ അനന്തകാഴ്ച്ചയില്‍ കല്ല്യാണം ആഘോഷമാക്കാം.
advertisement
മലബാര്‍ മേഖലയിലെ ഈ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രത്തില്‍ കല്ല്യാണ മേളം തുടരുകയാണ്. രണ്ടു മുതല്‍ നാല് ദിവസം വരെ പാക്കേജ് ആയാണ് വിവാഹം നടത്തുന്നത്. സ്ഥല ലഭ്യത, യാത്രാ സൗകര്യം, താമസ സൗകര്യം, എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ രീതിയിലുളള വിവാഹ വേദി തെരഞ്ഞെടുക്കുന്നത്. ധര്‍മ്മടം ബീച്ച് ഡെസ്റ്റിനേഷന്‍ വിവാഹ കേന്ദ്രമാകുമ്പോള്‍ വെഡ്ഡിങ് ഷോട്ടുകള്‍ക്കുള്ള ഇടങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ധര്‍മ്മടം തുരുത്ത്, പയ്യാമ്പലം ബീച്ച്, ചാല്‍ ബീച്ച്, പാലക്കയം തട്ട് എന്നിവിടങ്ങളിലും ഇതിനുള്ള സംവിധാനം ഒരുക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കടലും പുഴയും ഒന്നിക്കുന്ന ധർമ്മടം, മലബാറിൽ വൈറലാകുന്ന ഡെസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രം
Next Article
advertisement
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
  • ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന സൂചനയുണ്ട്.

  • ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോർട്ട്.

  • ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തെലുങ്ക്-മലയാളം പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നു.

View All
advertisement