79-ാം വയസ്സിലും സാന്ത്വനപരിചരണ രംഗത്ത് സജീവമായി ഡോ. വി രാമചന്ദ്രന്‍
Last Updated:
മാഹി മുന്‍ എം.എല്‍.എ.യും മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്സ് കോളേജിലെ റിട്ട. ഹിന്ദി അധ്യാപകനുമാണ് ഡോ. വി.രാമചന്ദ്രന്‍. മാഹിയില്‍ പാലിയേറ്റീവ് വിങിന് നേത്യത്വം നൽകുന്ന വ്യക്തി. കഴിഞ്ഞ 18 വര്‍ഷമായി കാരുണ്യ പ്രവര്‍ത്തികള്‍ തുടരുകയാണ്.
വീണ്ടുമൊരു പാലിയേറ്റീവ് കെയര്‍ ദിനം. 'ഞാനുമുണ്ട് പരിചരണത്തിന്' എന്നതാണ് ഇത്തവണത്തെ പാലിയേറ്റീവ് കെയര്‍ ദിന സന്ദേശം. വാക്കുകളെ അനുവര്‍ത്തമാക്കുന്ന ഒരാളുണ്ട് ഇവിടെ മാഹിയില്‍. നീണ്ട 18 വര്‍ഷങ്ങള്‍ കിടപ്പുരോഗികളെ പരിചരിച്ചും അവര്‍ക്കായുള്ള പശ്ചാത്തല സൗകര്യമൊരുക്കിയും നിഴല്‍ പോലെ കൂടെ നിന്നുവരുന്ന മുന്‍ അധ്യാപകന്‍ ഡോ. വി രാമചന്ദ്രന്‍. 79-ാം വയസ്സിലും സാന്ത്വന പരിചരണം ജീവിതത്തിൻ്റെ ഭാഗമാക്കിയ ഡോ. വി രാമചന്ദ്രന്‍, മാഹി മുന്‍ എം എല്‍ എ യും മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്സ് കോളേജിലെ റിട്ട. ഹിന്ദി അധ്യാപകനുമാണ്. 'പള്ളൂര്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍' എന്ന ഇദ്ദേഹത്തിൻ്റെ സ്ഥാപനം അവശരരും നിരാലംബരുമായ എത്രയോ പേര്‍ക്ക് കൈത്താങ്ങായി എന്നതും ശ്രദ്ധയം.
അധ്യാപനത്തിന് വിരാമമിട്ട് 2008-ലാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ വിരമിച്ചത്. ഇതിനുശേഷം പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമായി. 2016-ല്‍ മാഹി എം എല്‍ എ ആകുന്നത് വരെ പള്ളൂര്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സ്ഥാപക പ്രസിഡൻ്റ് സ്ഥാനം അദ്ദേഹം തുടര്‍ന്നു. ജനപ്രതിനിധിയായി ചുമതലേറ്റതില്‍ പിന്നെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയായി അദ്ദേഹത്തിൻ്റെ ഓരോ പ്രവര്‍ത്തനവും. ഇന്ന് നിത്യരോഗികളായ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക, സൗജന്യ കിറ്റ് വിതരണം ചെയ്യുക തുടങ്ങി രോഗികളുടെ വീടുകളുടെ അറ്റകുറ്റപ്പണി എന്നിവയും മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ നടത്തി വരുന്നുണ്ട്. രോഗികളുടെ പരിചരണത്തിന് റിട്ട. അധ്യാപികയായ ഭാര്യ സുധാലതയും ഒപ്പമുണ്ടാകും.
advertisement

ജീവകാരുണ്യ പ്രവര്‍ത്തനം തൻ്റെ ജീവീത ദര്‍ശനമെന്ന രീതിയിലാണ് ഇതുവരെ ഡോ. രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചത്. കിടപ്പു രോഗികള്‍ ഏറെ ആശ്രയിക്കുന്ന പാലിയേറ്റീവ് വിങ്, സര്‍ക്കാര്‍ തലത്തില്‍ കേരളത്തില്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ പുതുച്ചേരിയില്‍ ഇല്ല. ഏറെ പ്രതീക്ഷയോടെ ഡോ. രാമചന്ദ്രന്‍ എം എല്‍ എ ആയ ശേഷം സര്‍ക്കാര്‍ തലത്തില്‍ പാലിയേറ്റീവ് പോളിസി പദ്ധതി തുടങ്ങാന്‍ ശ്രമിച്ചിരുന്നു. 2021 ലാണ് അദ്ദേഹം എം എല്‍ എ സ്ഥാനം രാജിവെച്ചത്. പദ്ധതി നടപ്പാക്കാൻ കഴിയാതെ പോയതിൻ്റെ വിശമം ഇന്നും മാസ്റ്ററെ വേവലാതിപ്പെടുത്തുന്നു.
advertisement
മാഹി പന്തക്കലിലാണ് രാമചന്ദ്രൻ്റെ വീട്. മക്കള്‍: മന്‍ദീപ് (അധ്യാപകന്‍, ന്യൂമാഹി എം.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സന്ദീപ് (അധ്യാപകന്‍, ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 18, 2025 3:18 PM IST