പ്രകൃതിക്ക് സംരക്ഷണം ഒരുക്കി കുരുന്നുകൾ, പരിസ്ഥിതി ദിനം വേറിട്ടതായി

Last Updated:

മാലിന്യം തടയുക എന്ന സന്ദേശം മുന്നോട്ട് വച്ച് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. 2040 ഓടെ പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് മുക്തമാകുക എന്നതാണ് പ്രധാന ലക്ഷ്യം.

പരിസ്ഥിതി ദിനം ആഘോഷിച്ചു വിദ്യാർത്ഥികൾ 
പരിസ്ഥിതി ദിനം ആഘോഷിച്ചു വിദ്യാർത്ഥികൾ 
അന്നും ഇന്നും പ്ലാസ്റ്റിക് മാലിന്യത്താൽ മൂടപെട്ടിരിക്കുന്നതാണ് ലോകം. ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് മലിനീകരണം നമ്മെ കാർന്നു തിന്നുന്നു. ജീവ വായുവിലൂടെ പോലും ശരീരത്തിലേക് മാലിന്യം ഒഴുകിയെത്തുന്നു. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് പ്രകൃതി.
ഈ പ്രകൃതിയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തിൽ യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാമിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നു. മാലിന്യം തടയുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രമേയം. 1973 ജൂൺ അഞ്ചിനാണ് ഈ ദിനം ആദ്യമായി ആഘോഷിക്കപ്പെടുന്നത്.
പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ ആഘാതങ്ങളെക്കുറിച്ച് വളർന്നുവരുന്ന തലമുറയിൽ അവബോധിപ്പിക്കാൻ പള്ളൂരിലേ ഗണപതിവിലാസം ബേസിക് സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത്. എല്ലാ കുരുന്നുകൾക്കും അധ്യാപകർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി നൽകി.
advertisement
രാവിലെ ആരംഭിച്ച പരിസ്ഥിതി ദിന പരിപാടിയോടനുബന്ധിച്ച് സ്കൂൾ പരിസരം വിദ്യാർഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. രക്ഷിതാക്കളും ഉദ്യമത്തിൽ ഒപ്പം ചേർന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പ്രകൃതിക്ക് സംരക്ഷണം ഒരുക്കി കുരുന്നുകൾ, പരിസ്ഥിതി ദിനം വേറിട്ടതായി
Next Article
advertisement
Horoscope  October 17 | പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക; ബന്ധങ്ങൾ ശക്തമാകും; ഇന്നത്തെ രാശിഫലം
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക; ബന്ധങ്ങൾ ശക്തമാകും; ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർ പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കുകയും പോസിറ്റിവിറ്റിയിലൂടെ സന്തോഷം പകരുകയും ചെയ്യും.

  • ഇടവം രാശിക്കാർ വൈകാരിക അസ്ഥിരത നേരിടും. എന്നാൽ ക്ഷമയും കുടുംബബന്ധവും വഴി സമാധാനം കണ്ടെത്തും.

  • കർക്കിടകം രാശിക്കാർ സ്‌നേഹം, കരുതൽ, പരസ്പര ധാരണ എന്നിവയിലൂടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും.

View All
advertisement