ഇന്ത്യയുടെ നാവിക ശക്തി, 35 നാവീക ടീമുകളില്‍ ഒന്നാമൻ ഏഴിമല നാവിക അക്കാദമി
Last Updated:
അഞ്ച് ദിവസങ്ങളിലെ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരം. വിവിധ രാജ്യങ്ങളില്‍ നിന്നായി 35 നാവിക ടീമുകള്‍ തമ്മില്‍ മത്സരം. ഏഴിമല നാവിക അക്കാദമി ഒന്നാമത്.
ഇന്ത്യയുടെ നാവിക ശക്തി കേന്ദ്രം തങ്ങളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഏഴിമല നാവിക അക്കാദമി. കണ്ണെത്താ ദൂരത്തെ കടലില്‍ ഓളങ്ങളെ കീറിമുറിച്ച് പായ് വഞ്ചികള്‍ പരസ്പരം മത്സരിച്ച ദിവസങ്ങളായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങള്‍. 14-മത് അഡ്മിറല്‍ കപ്പിനായി ഏഴിമല നാവിക അക്കാദമി എട്ടിക്കുളം കടലില്‍ നടത്തിയ മത്സരത്തില്‍ ലോകത്തിൻ്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 35 നാവിക ടീമുകളാണ് പങ്കെടുത്തത്.

അഞ്ച് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ കാഡറ്റ് ഇന്ദുശങ്കറും കാഡറ്റ് ഹിമാന്‍ഷുവും പ്രതിനിധീകരിച്ച ഇന്ത്യന്‍ നാവിക അക്കാദമി ടീം അഡ്മിറല്‍സ് കപ്പ് 2025 സ്വന്തമാക്കി. കാഡറ്റ് അമനും കാഡറ്റ് കാര്‍ത്തികേയനും പ്രതിനിധീകരിച്ച ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി രണ്ടാം സ്ഥാനം നേടി. കാഡറ്റ് ടൈമണും കാഡറ്റ് മിലോഷും പ്രതിനിധീകരിച്ച ടീം പോളണ്ട് മൂന്നാം സ്ഥാനം നേടി. പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഇറ്റലിയിലെ കാഡറ്റ് മാക്‌സിം ആദ്യ സ്ഥാനവും ഇസ്രായേലിലെ കാഡറ്റ് ടോമര്‍ രണ്ടാം സ്ഥാനവും ഗ്രീക്ക് സ്വദേശി കാഡറ്റ് പാപാനികിറ്റാസ് മൂന്നാം സ്ഥാനവും നേടി.
advertisement
വനിതാ വ്യക്തിഗത വിഭാഗത്തില്‍ റഷ്യയിലെ കാഡറ്റ് പോളിന ഒന്നാം സ്ഥാനവും ന്യൂസീലന്‍ഡിലെ കാഡറ്റ് ആന്‍ഡ്രിയ രണ്ടാം സ്ഥാനവും, ഫിലിപ്പീന്‍സ് സ്വദേശി കാഡറ്റ് ജെരല്‍ മൂന്നാം സ്ഥാനവും നേടി. ഇന്ത്യന്‍ നാവിക അക്കാദമി കമാന്‍ഡൻ്റ് വൈസ് അഡ്മിറല്‍ മനീഷ് ചദ്ദ സമാപനച്ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 17, 2025 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഇന്ത്യയുടെ നാവിക ശക്തി, 35 നാവീക ടീമുകളില്‍ ഒന്നാമൻ ഏഴിമല നാവിക അക്കാദമി







