കാറിനുള്ളിൽ ഇല്ലാത്ത സ്ത്രീയ കണ്ട സംഭവം; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കുടുംബം പരാതി നൽകി

Last Updated:

പയ്യന്നൂ‍ർ ഡിവൈഎസ്പിക്കാണു പരാതി നൽകിയത്.

ചലാനിനെ ചിത്രം
ചലാനിനെ ചിത്രം
കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം പതിഞ്ഞ സംഭവത്തിൽ വ്യാജപ്രചാരണം നടക്കുന്നെന്ന് ആരോപിച്ച് കാറിലുണ്ടായവരുടെ കുടുംബം പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ നടപ്പടിയെടുക്കണമെന്നും ആരേപിച്ചാണ് പരാതി. പയ്യന്നൂ‍ർ ഡിവൈഎസ്പിക്കാണു പരാതി നൽകിയത്.
ചെറുവത്തൂരില്‍നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രക്കിടെ കേളോത്തുവെച്ചാണ് എ ഐ ക്യാമറയുടെ മുൻപിൽ കാർ പെട്ടത്. വാഹനത്തില്‍ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ ഐ ക്യാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ മാറ്റൊരു സ്ത്രീ ഇരിക്കുന്നതായി കാണുന്നത്. ഇങ്ങനെ ഒരാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്ത്രീയുടെ ചിത്രം എ ഐ ക്യാമറയില്‍ പതിഞ്ഞുവെന്നതാണ് സംശയം.
advertisement
ക്യാമറയിൽ ഒരു ചിത്രത്തിനു മുകളിൽ മറ്റൊരു ചിത്രം പതിയാൻ ഇടയില്ലെന്നാണു മോട്ടർ വാഹന വകുപ്പു പറയുന്നത്. യഥാർഥ കാരണം കണ്ടെത്തണമെങ്കിൽ ക്യാമറ പരിശോധിക്കണമെന്നും  വാഹന വകുപ്പു  അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാറിനുള്ളിൽ ഇല്ലാത്ത സ്ത്രീയ കണ്ട സംഭവം; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കുടുംബം പരാതി നൽകി
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement