തലശ്ശേരിയിൽ വികസനക്കുതിപ്പ്; അഞ്ച് തീരദേശ റോഡുകൾ സ്പീക്കർ എ.എൻ. ഷംസീർ നാടിന് സമർപ്പിച്ചു
Last Updated:
വികസന കുതിപ്പിലേക്ക് ഉയരുന്ന തലശ്ശേരിയില്‍ അഞ്ച് തീരദേശ റോഡുകള്‍ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ നാടിന് സമര്‍പ്പിച്ചു. തീരദേശ മേഖലയിലെ പശ്ചാത്തല വികസനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് റോഡുകളുടെ നവീകരണം.
വികസന കുതിപ്പിലേക്ക് ഉയരുന്ന തലശ്ശേരിയില്‍ അഞ്ച് തീരദേശ റോഡുകള്‍ ഗതാഗതത്തിന് തുറന്നു നല്‍കി. നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ റോഡുകൾ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം.

തീരദേശ മേഖലയിലെ പശ്ചാത്തല വികസനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് റോഡുകളുടെ നവീകരണം. 58.61 ലക്ഷം രൂപ ചെലവില്‍ മുനിസിപ്പാലിറ്റിയിലെ ഗാര്‍ഡന്‍സ് റോഡ്, 56.87 ലക്ഷം രൂപ ചെലവില്‍ അച്ചാരത്ത് റോഡ്, 108.84 ലക്ഷം രൂപ ചെലവില്‍ മൂഴിക്കര ഈങ്ങയില്‍ പീടിക റോഡ്, 76.46 ലക്ഷം രൂപ ചെലവില്‍ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒളവിലം പാത്തിക്കല്‍ മോന്താല്‍ റോഡ്, 38.38 ലക്ഷം രൂപ ചെലവില്‍ ന്യൂമാഹി പഞ്ചായത്തിലെ റോഡ് എന്നിവയുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 18, 2026 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയിൽ വികസനക്കുതിപ്പ്; അഞ്ച് തീരദേശ റോഡുകൾ സ്പീക്കർ എ.എൻ. ഷംസീർ നാടിന് സമർപ്പിച്ചു









