താടിയും ഫുള്‍ക്കൈ ഷർട്ടും ഇഷ്ടപ്പെടാതെ കണ്ണൂരിൽ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് 5 വിദ്യാര്‍ഥികള്‍ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ഫുള്‍ കൈ ഷര്‍ട് ധരിച്ചതും താടിവെച്ചതും ചോദ്യം ചെയ്ത സംഘം ബാത്‌റൂമില്‍ കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു
കണ്ണൂർ: ഫുള്‍ കൈ ഷർട്ടും താടിവെച്ചതും ഇഷ്ടപ്പെട്ടില്ലന്ന കാരണത്താൽ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. .ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ സഫ്വാന്‍ (19), അസ്നാദ് മുഹമ്മദ് (20), കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് ഇരിക്കൂര്‍ എസ്‌ഐ എംവി ഷിജുവും സംഘവും രാവിലെ അറസ്റ്റ് ചെയ്തത്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സഹലിനെയാണ് റാഗിങിന്റെ പേരില്‍ മര്‍ദിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 6 അംഗ സംഘം ചേർന്ന് കോളേജിലെ ടോയിലറ്റ് മുറിയിൽ തടഞ്ഞ് വെച്ച് ഷർട്ടിന്റെ കൈ മടക്കി വെച്ചില്ല, താടി വടിച്ചില്ല, കോളേജിൽ വെച്ച് മുഹമ്മദ് സഹല്‍ ഫോണിൽ സെൽഫി എടുത്തു എന്നി കാര്യങ്ങൾ പറഞ്ഞു കൊണ്ട് റാഗിംഗ് ചെയ്യുകയും കൈകൊണ്ടും പൈപ്പ് കഷ്ണം കൊണ്ടും മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആർ.
advertisement
Also read-ബൈക്കിന് കുറുകെ ചാടി അപകടമുണ്ടാക്കിയ തെരുവ് നായ പഞ്ചായത്തംഗത്തിനേയും സുഹൃത്തിനേയും കടിച്ചു
മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ സഹല്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റാഗിങ് നിരോധനനിയമന പ്രകാരമാണ് 5 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
പ്രതികൾക്ക് ജാമ്യം ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2022 10:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
താടിയും ഫുള്‍ക്കൈ ഷർട്ടും ഇഷ്ടപ്പെടാതെ കണ്ണൂരിൽ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് 5 വിദ്യാര്‍ഥികള്‍ അറസ്റ്റിൽ