advertisement

കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ കുടുംബശ്രീയുടെ 'സൗജന്യ ടീ & സ്നാക്സ്' പദ്ധതിക്ക് തുടക്കം

Last Updated:

വേറിട്ട ജനസൗഹൃദ പദ്ധതിക്ക് കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ തുടക്കം. ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ആശ്വാസമേകാനാണ് സൗജന്യ ടീ & സ്നാക്സ് പദ്ധതി. കുടുംബശ്രീക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

 ടീ & സ്നാക്സ് പദ്ധതിയുടെ ഉദ്ഘാടനം കൊളവ്വല്ലൂര്‍ എസ് ഐ ടി കെ അഖിൽ നിർവഹിക്കുന്നു
 ടീ & സ്നാക്സ് പദ്ധതിയുടെ ഉദ്ഘാടനം കൊളവ്വല്ലൂര്‍ എസ് ഐ ടി കെ അഖിൽ നിർവഹിക്കുന്നു
കുന്നോത്ത്പറമ്പുകാര്‍ക്ക് ചായ കുടിക്കാനാഗ്രഹം തോന്നുമ്പോള്‍ ഇനി തൊട്ടടുത്തുള്ള പഞ്ചായത്തോഫീസിലേക്ക് നേരെ പോയാല്‍ മതി. ചായക്കൊപ്പം, സ്‌നാക്സും കിട്ടും. ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ആശ്വാസമേകാനാണ് സൗജന്യ ടീ & സ്നാക്സ് പദ്ധതി പഞ്ചായത്ത് അധികൃതര്‍ നടപ്പാക്കുന്നത്.
പഞ്ചായത്തിൻ്റെ പൊതുജന സൗഹൃദ പദ്ധതിയുടെ ഭാഗമായിട്ടാണ് സൗജന്യ ടീ & സ്നാക്സ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ചായയും സ്‌നാക്‌സും നല്‍കും. പിന്നീട് അവരുടെ ആവിശ്യം ചോദിച്ചറിഞ്ഞ് പോകേണ്ട സെക്ഷനിലെത്തിക്കും. കുടുംബശ്രീക്കാണ് ടീ & സ്നാക്സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കൊളവ്വല്ലൂര്‍ എസ് ഐ ടി കെ അഖില്‍ ചായ കുടിച്ച് ജനസൗഹൃദ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ഫസീല അധ്യക്ഷത വഹിച്ചു. പ്രശസ്ത വ്‌ലോഗര്‍ ഷഫ് ഷാന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി രാമചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ കുടുംബശ്രീയുടെ 'സൗജന്യ ടീ & സ്നാക്സ്' പദ്ധതിക്ക് തുടക്കം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement