ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കേഡറ്റിന് ഉജ്വല സ്വീകരണം ഒരുക്കി കുരുന്നുകളും കലാലയവും

Last Updated:

തലശ്ശേരി സെൻ്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് നാസിലിനാണ് സ്കൂള്‍ പി.ടി.എ. യും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രൗഡമായ സ്വീകരണം നല്‍കിയത്.

മുഹമ്മദ്‌ നാസിലിൻ സ്വീകരണം ഒരുക്കി സ്കൂൾ 
മുഹമ്മദ്‌ നാസിലിൻ സ്വീകരണം ഒരുക്കി സ്കൂൾ 
റിപ്പബ്ലിക് ദിനം എന്നാല്‍ പരേഡ് ഗ്രൗഡിലെ വിവിധ പരേഡുകളും അഭ്യാസ പ്രകടനങ്ങളുമാണ് ഓര്‍മ്മയിലെത്തുക. അത്തരത്തില്‍ വിവിധ പരേഡുകള്‍ കണ്ടും അനുഭവിച്ചും വളര്‍ന്ന തലശ്ശേരിയിലെ എന്‍ എസ് എസ് കേഡറ്റിന് മറക്കാനാകാത്ത അനുഭവമാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡ്. ഇന്ത്യയുടെ ചരിത്രഭൂമിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ ഭാഗമായതിൻ്റെ അശ്ചര്യം മാറും മുന്‍പേ ഈ ഒന്‍പതാം ക്ലാസുകാരന് സ്‌കൂളും സഹപാഠികളും ചേര്‍ന്ന് സ്വീകരണം ഒരുക്കി.
തലശ്ശേരിയിലെ സെൻ്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ്സുകാരന്‍ മുഹമ്മദ് നാസിലിനെ എന്‍.സി.സി., എസ്.പി.സി., ജെ.ആര്‍.സി. കേഡറ്റുകളും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് സ്വീകരിച്ചത്. തുറന്ന ജീപ്പില്‍ ഘോഷയാത്രയായി പഴയ ബസ് സ്റ്റാൻ്റ് വഴി ആനയിച്ച് സ്‌കൂളില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന സ്വീകരണ ചടങ്ങില്‍ പി.ടി. എ. പ്രസിഡണ്ട് അഡ്വ സി.ജി. അരുണ്‍ അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ഡെന്നി ജോണ്‍ ഉപഹാരം നല്‍കി. ഹെഡ്മാസ്റ്റര്‍ സി.ആര്‍. ജന്‍സണ്‍, മാനേജര്‍ ഫാദര്‍ മാത്യൂ തൈക്കല്‍, എ.സി.സി. ഓവിസര്‍ പോള്‍ ജസ്റ്റിന്‍, ബൈജു മാത്യു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുഹമ്മദ് നാസില്‍ റിപ്പബ്ലിക് ദിന ഡല്‍ഹി പരേഡിലെ തൻ്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കേഡറ്റിന് ഉജ്വല സ്വീകരണം ഒരുക്കി കുരുന്നുകളും കലാലയവും
Next Article
advertisement
അതിതീവ്ര മഴ, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
അതിതീവ്ര മഴ, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • ഇടുക്കി ജില്ലയിൽ ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

  • ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  • കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

View All
advertisement