'സ്വന്തം വീട്ടിൽ സുരക്ഷിതനായി കഴിയാനാകുന്നില്ല'; മകൾക്കെതിരെ പിതാവ് നൽകിയ പരാതി പരിഹരിച്ച് മനുഷ്യാവകാശ കമ്മീഷൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇളയ മകൾക്ക് വസ്തു നൽകാൻ തീരുമാനിച്ചതോടെ മൂത്ത മകൾ ശത്രുതാ മനോഭാവം തുടങ്ങിയെന്ന് പിതാവ്
കണ്ണൂർ: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെ ഒരു വീട്ടിൽ പോരടിച്ച് കഴിയുന്ന അച്ഛന്റെയും മകളുടെയും തർക്കത്തിന് പരിഹാരം കണ്ണൂരിലാണ് ഒരു വീട്ടിൽ പരസ്പരം പോരടിച്ചു കഴിയുന്ന അച്ഛനും മകളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കമ്മീഷന്റെ ഇടപെടലിലൂടെ പരിഹാരമായത്.
കല്യാശേരി സ്വദേശിയായ പിതാവ് തന്റെ മൂത്ത മകൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അച്ഛനെയും മകളെയും വിളിപ്പിച്ച് സംസാരിച്ച് ഒത്തുതീർപ്പാക്കിയത്. പരസ്പരം വിദ്വേഷത്തോടെ പോരടിച്ച് ജീവിച്ച് വ്യർത്ഥമാക്കാനുള്ളതല്ല മനുഷ്യ ജന്മമെന്ന് കമ്മീഷൻ പരാതിക്കാരനെയും മകളെയും ധരിപ്പിച്ചതോടെ ഇരുവരും സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും കഴിയാമെന്ന് കമ്മീഷൻ ഉറപ്പു നൽകി. തളിപ്പറമ്പ് ആർ ഡി. ഒ ഇടപെട്ടിട്ടും പരിഹാരമാകാത്ത കുടുംബ വിഷയമാണ് പരിഹരിക്കപ്പെട്ടത്.
Also Read- അട്ടപ്പാടി മധു കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ച്ച പരിശോധിച്ച് കോടതി; ജോലിയിൽ നിന്നും പിരിച്ചുവിട്ടു
advertisement
കൽപ്പണിയും കൂലിവേലയും ചെയ്ത് ജീവിച്ച താൻ ഭാര്യയെയും മൂന്നു മക്കളെയും പോറ്റി വളർത്തിയതായി പരാതിക്കാരനായ പിതാവ് കമ്മീഷനെ അറിയിച്ചു. സ്വന്തം വീട്ടിൽ തനിക്ക് സുരക്ഷിതമായി കഴിയാനാവുന്നില്ല. മൂത്ത മകൾക്ക് 21 സെന്റ് എഴുതി നൽകിയിരുന്നു. ഇളയ മകൾക്ക് വസ്തു നൽകാൻ തീരുമാനിച്ചതോടെ മൂത്ത മകൾ ശത്രുതാ മനോഭാവം തുടങ്ങി. ഭാര്യയും മൂത്തമകളുടെ ഭാഗം ചേർന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് പിതാവ് അറിയിച്ചു.
Also Read- സ്കൂൾ ബസിനുള്ളിൽ മരിച്ച മിൻസയ്ക്ക് നാട് കണ്ണീരോടെ വിട നൽകി; മൃതദേഹം വീട്ടുമുറ്റത്ത് സംസ്കരിച്ചു
advertisement
തളിപ്പറമ്പ് ആർ ഡി ഒ യിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. മകൾക്ക് നൽകിയ 21 സെന്റ് സ്ഥലം തിരികെ വേണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ആർ ഡി ഒ യെ സമീപിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് വീട്ടിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് യഥാർത്ഥ വിഷയം. പരാതിക്കാരനെ മാനസികമായിപീഡിപ്പിക്കരുതെന്ന് ആർ ഡി ഒ മകൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
പരാതിക്കാരൻ തന്റെ അമ്മയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്യാറുള്ളതാണ് കലഹത്തിന്റെ യഥാർത്ഥ കാരണമെന്ന മകളുടെ വാദത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യയോടും മകളോടും മാന്യമായി പെരുമാറാൻ അച്ഛന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലൈ 21 ന് കണ്ണൂരിൽ നടന്ന സിറ്റിംഗിൽ കമ്മീഷൻ പിതാവിനെയും മകളെയും വിളിച്ചു വരുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2022 9:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വന്തം വീട്ടിൽ സുരക്ഷിതനായി കഴിയാനാകുന്നില്ല'; മകൾക്കെതിരെ പിതാവ് നൽകിയ പരാതി പരിഹരിച്ച് മനുഷ്യാവകാശ കമ്മീഷൻ