കുടുംബശ്രീ സംയോജിത കാർഷിക പദ്ധതിക്ക് കണ്ണൂർ ചെറുതാഴത്തും സ്വീകാര്യത

Last Updated:

കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി സംയോജിത കർഷിക ക്ലസ്റ്റർ പദ്ധതി. ബ്ലോക്ക്‌ അടിസ്ഥാനത്തിൽ ജില്ലയിലെ മൂന്നാമത്തെ ഫാർമിങ് ക്ലാസ്റ്റർ. 

സംയോജിത കാർഷിക പദ്ധതി എം എൽ എ  വിജിൻ ഉത്ഘാടനം ചെയ്തു 
സംയോജിത കാർഷിക പദ്ധതി എം എൽ എ  വിജിൻ ഉത്ഘാടനം ചെയ്തു 
കൃഷിയെ പ്രോത്സാഹിപ്പിക്കാനായി കുടുംബശ്രീ ജില്ലാ മിഷൻ കാർഷിക ഉപജീവന മേഖലയിൽ നടപ്പിലാക്കുന്ന സംയോജിത കർഷിക ക്ലസ്റ്റർ പദ്ധതിക്ക് ചെറുതാഴത്ത് തുടക്കമായി. കൃഷി, മൃഗ സംരക്ഷണം, മൂല്യ വർദ്ധനം എന്നീ മേഖലയിൽ മഹിളാ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക ലക്ഷ്യവുമായി 3 വർഷ കാല പരിധിയിൽ വിവിധ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി ലൈവ് ലി ഫുഡ്‌ സർവീസ് സെൻ്റർ കല്ല്യാശ്ശേരി മണ്ഡലം എം എൽ എ എം വിജിൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ അടിസ്ഥാനത്തിൽ ജില്ലയിലെ മൂന്നാമത്തെ ഫാർമിങ് ക്ലസ്റ്റർ ആണ് ചെറുതാഴത്തെത്. ചടങ്ങിൽ കർഷക ശിൽപ്പശാലയും പദ്ധതിയുടെ ഡി പി ആർ പ്രകാശനവും നടന്നു.
സി ഡി എസ് ചെയർപേഴ്സൺ ഇ വസന്ത, ചെറുതാഴം പഞ്ചയത്ത് പ്രസിഡൻ്റ് എം ശ്രീധരൻ, വൈസ് പ്രസിഡൻ്റ് പി പി രോഹിണി ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു. കർഷക ശിൽപ്പശാലയുമായി ബന്ധപ്പെട്ട് കൃഷി ഓഫീസർ നയന, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ പി പി ജയരാജൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. രജിസ്റ്റർ ചെയ്ത കർഷകർക്ക് പച്ചക്കറി വിത്തുകളും ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് പതിനേഴു വാർഡുകളിൽ നിന്നും കർഷകർ ഉത്പാദിപ്പിച്ച വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും വേറിട്ടതായി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കുടുംബശ്രീ സംയോജിത കാർഷിക പദ്ധതിക്ക് കണ്ണൂർ ചെറുതാഴത്തും സ്വീകാര്യത
Next Article
advertisement
'45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചു'; രാജീവ് ചന്ദ്രശേഖർ
'45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചു'; രാജീവ് ചന്ദ്രശേഖർ
  • സിപിഎം 45 വർഷം ഭരിച്ച് തിരുവനന്തപുരത്തെ നശിപ്പിച്ചെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

  • തിരുവനന്തപുരത്ത് അഴിമതിരഹിതഭരണം നടപ്പാക്കും, 45 ദിവസത്തിനകം വികസന രൂപരേഖ തയ്യാറാക്കും.

  • ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം നഗരത്തിന്റെ വികസന രൂപരേഖ തയ്യാറാക്കും

View All
advertisement