40 രൂപയ്ക്ക് ചക്ക ബിരിയാണി, ചക്ക ഫെസ്റ്റിന് തുടക്കമിട്ട് കണ്ണൂരിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍
Last Updated:
ചക്ക ഫെസ്റ്റിന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ തുടക്കമായി. കുടുംബശ്രീയും കോര്‍പറേഷനും സംയുക്തമായാണ് ചക്ക ഫെസ്റ്റ് നടത്തുന്നത്. ഇരുപത്തഞ്ചോളം ചക്ക ഉത്പന്നങ്ങള്‍ മേളയില്‍ ഒരുക്കി.
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെയും കണ്ണൂര്‍ കോര്‍പറേഷന്‍ കുടുംബശ്രീ സി ഡി എസിൻ്റെയും നേതൃത്വത്തില്‍ ചക്ക ഫെസ്റ്റിന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ തുടക്കമായി. 40 രൂപക്ക് ലഭിക്കുന്ന ചക്ക ബിരിയാണിയും ചക്ക ന്യൂട്രിമിക്‌സ് ഉത്പന്നങ്ങളും ആണ് മേളയിലെ ഹൈലൈറ്റ്. പതിനഞ്ചു കുടുംബശ്രീ സംരംഭകര്‍ ആണ് മേളയില്‍ സ്റ്റാള്‍ നടത്തുന്നത്. ചക്കപ്പായസം, ചക്ക മിട്ടായി, ചക്ക സ്‌ക്വാഷ്, ചക്ക ഉണ്ണിയപ്പം, ചക്ക ഹല്‍വ തുടങ്ങി ചക്കയിൽ ഇരുപത്തഞ്ചോളം വൈവിധ്യങ്ങൾ മേളയില്‍ ലഭ്യമാണ്.
രാവിലെ 11:30 ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മടത്തില്‍ മേള ഉത്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി എല്ലാ വിധത്തിലുമുള്ള പ്രോത്സാഹനവും കോർപറേഷൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മേയർ പറഞ്ഞു. കുടുംബശ്രീ കണ്ണൂര്‍ കോര്‍പറേഷന്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി ജ്യോതിലക്ഷ്മി, എം ഇ സി ശ്രീജ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം ശ്രുതി, മെമ്പര്‍ സെക്രട്ടറി അഫ്‌സില എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചക്ക ഫെസ്റ്റിനോട് അനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ ഉത്പന്ന വിപണന മേളയും നടക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
July 15, 2025 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
40 രൂപയ്ക്ക് ചക്ക ബിരിയാണി, ചക്ക ഫെസ്റ്റിന് തുടക്കമിട്ട് കണ്ണൂരിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍