'കണ്ണപുരം' സംസ്ഥാനത്തെ ആദ്യ ഹരിത റെയില്‍വേ സ്റ്റേഷന്‍; പ്രഖ്യാപനം നടത്തി കണ്ണൂര്‍ കളക്ടര്‍
Last Updated:
സംസ്ഥാനത്തെ ആദ്യ ഹരിത റെയില്‍വേ സ്റ്റേഷനായി കണ്ണപുരം. മാലിന്യമുക്ത നവകേരളം പദ്ധതിയില്‍ ഒരു ചുവടുവെയ്പ്പ്.
സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഹരിത കേരളം എന്ന ആശയം ചെറുതല്ല. മുന്നില്‍ അതിനുള്ള പ്രയത്‌നം സര്‍ക്കാര്‍ തുടരുകയാണ്. അതിനൊരു ചുവടുവയ്പ്പായി സംസ്ഥാനത്തെ ആദ്യത്തെ ഹരിത റെയില്‍വേ സ്റ്റേഷനായി കണ്ണപുരം റെയില്‍വേ സ്റ്റേഷനെ മാറ്റിയിരിക്കുന്നു. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ചരിത്ര പ്രഖ്യാപനം നടത്തി.
സംസ്ഥാന സര്‍ക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രഖ്യാപന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രതി അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ മുഖ്യാതിഥിയായി. റെയില്‍വേ സ്റ്റേഷന്‍ ശുചിത്വപൂര്‍ണമായി സൂക്ഷിക്കുന്നതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. ജൈവമാലിന്യ സംസ്‌കരണത്തിനായി റിങ് കമ്പോസ്റ്റ് സംവിധാനങ്ങളും അജൈവമാലിന്യ സംഭരണത്തിനായി സ്റ്റേഷനില്‍ പ്രത്യേക റുമിയും ഒരുക്കിയിരിക്കുന്നു.

advertisement
സംസ്ഥാനത്തേത് എന്നല്ല, ഇന്ത്യയിലേതന്നെ റെയില്‍വേ സ്‌റ്റേഷനുകള്‍ തങ്ങളെ മാതൃകയാക്കണമെന്ന ലക്ഷ്യത്തിലാണ് കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ മാതൃകാപ്രവര്‍ത്തനം നടത്തിയത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ തദ്ദേശസ്ഥാപനതല ശുചിത്വ പ്രഖ്യാപനങ്ങള്‍ 30ന് നടക്കും. പ്രഖ്യാപനത്തിന് മുന്നോടിയായി ഇത്തരത്തിലെ ഹരിത പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 25, 2025 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'കണ്ണപുരം' സംസ്ഥാനത്തെ ആദ്യ ഹരിത റെയില്‍വേ സ്റ്റേഷന്‍; പ്രഖ്യാപനം നടത്തി കണ്ണൂര്‍ കളക്ടര്‍