advertisement

അത്യാധുനിക സൗകര്യങ്ങളുമായി കണ്ണൂർ മെഡിക്കൽ കോളേജ്: വൃക്ക മാറ്റിവെക്കൽ യൂണിറ്റ് പ്രവർത്തനസജ്ജം

Last Updated:

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് വൃക്ക മാറ്റിവെക്കല്‍ യൂണിറ്റിന് അനുമതി. പൊതുജനാരോഗ്യ ചികിത്സാരംഗത്തെ മികവിൻ്റെ മാതൃകയാണ് യൂണിറ്റിന് അനുമതി ലഭിച്ചതിന് കാരണം. രോഗികള്‍ക്കായി ട്രാന്‍സ്പ്ലൻ്റേഷന്‍ ഐ.സി.യു., പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഓപ്പറേഷന്‍ തിയേറ്ററുകള്‍ എന്നിവ ആശുപത്രിയുടെ ആറാം നിലയില്‍ സജ്ജം.

കണ്ണൂർ മെഡിക്കൽ കോളേജ്
കണ്ണൂർ മെഡിക്കൽ കോളേജ്
വൃക്ക മാറ്റിവെക്കാനും വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കുള്ള പരിഹാരത്തിനും മലബാറുകാര്‍ക്ക് ഇനി ദൂര സ്ഥലങ്ങള്‍ തേടി പോകേണ്ടതില്ല. ആരോഗ്യമികവിൻ്റെ അടയാളമായ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇനി മുതല്‍ വൃക്ക മാറ്റിവെക്കല്‍ യൂണിറ്റിന് തുടക്കമാകും. അടിസ്ഥാനസൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും ഒരുക്കിയതിൻ്റെ അടിസ്ഥാനത്തില്‍ കെസോട്ടോയുടെ ലൈസന്‍സ് മെഡിക്കല്‍ കോളേജിന് ലഭ്യമായി. ഉടന്‍ തന്നെ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും നടക്കും.
വൃക്ക മാറ്റിവെക്കാനുള്ള രോഗികള്‍ക്കായി ട്രാന്‍സ്പ്ലൻ്റേഷന്‍ ഐ.സി.യു., പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ ഓപ്പറേഷന്‍ തിയേറ്ററുകള്‍ എന്നിവ ആശുപത്രിയുടെ ആറാം നിലയില്‍ നിര്‍മ്മിച്ചു. വൃക്ക ദാതാക്കളായ അടുത്ത ബന്ധുക്കള്‍ക്കും നെഫ്രോളജി ഒ.പി.യില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഇതിനകം ഒരുക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യ ചികിത്സാരംഗത്തെ മികവിൻ്റെ മാതൃകയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് ലഭിച്ച ഈ അനുമതിയെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് പറഞ്ഞു. നെഫ്രോളജി വിഭാഗം മേധാവി ഡോ. എം. ശ്രീലത, അസി. ഫ്രൊ. ഡോ. ധനിന്‍ പുതിയോട്ടില്‍, യൂറോളജി വിഭാഗം മേധാവി ഡോ. ഗൗതം ഗോപിനാഥ്, അസോ. പ്രൊഫ. ഡോ. എം. മണികണ്ഠന്‍, അനസ്തിഷ്യാ വിഭാഗം മേധാവി ഡോ. എം. ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്പ്ലാൻ്റേഷന്‍ ടീം ഇതിനായി സജ്ജമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അത്യാധുനിക സൗകര്യങ്ങളുമായി കണ്ണൂർ മെഡിക്കൽ കോളേജ്: വൃക്ക മാറ്റിവെക്കൽ യൂണിറ്റ് പ്രവർത്തനസജ്ജം
Next Article
advertisement
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
  • ബിഹാറിലെ മൂന്ന് ഹൈവേകളിൽ റഫാൽ, സുഖോയ്, സി-130 ജെ പോലുള്ള വിമാനങ്ങൾക്ക് ലാൻഡിംഗ് സൗകര്യം ഒരുക്കുന്നു

  • 245 കിമീ പട്‌ന-പൂർണിയ എക്സ്പ്രസ് വേ, ഗോറഖ്പൂർ-സിലിഗുരി, രാംജാനകി മാർഗിൽ റൺവേ നിർമാണം underway

  • പ്രതിരോധം, ദുരന്തനിവാരണത്തിന് ഈ ഹൈവേ റൺവേകൾ സഹായിക്കും; നിക്ഷേപ സാധ്യതകൾക്കും മാറ്റം പ്രതീക്ഷിക്കുന്നു

View All
advertisement