advertisement

വനിതാ ദിനത്തിന് മുന്നോടിയായി ആവേശത്തോടെ കുടുംബശ്രീ വനിതാ ക്രിക്കറ്റ് ലീഗ്

Last Updated:

മാര്‍ച്ച് 8 ന് വനിതാ ദിനം ആഘോഷമാക്കി വനിതാ ക്രിക്കറ്റ് ലീഗ് നടത്തി കണ്ണൂര്‍ ജില്ല കുടുംബശ്രീ. ലക്ഷ്യം കായിക മേഖലയില്‍ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുക എന്നത്. കായിക തീരം പദ്ധതിയുടെ ഭാഗമായി ബാലസഭ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനവും നല്‍കി വരുന്നു.

വനിത ക്രിക്കറ്റ് ലീഗിൽ കപ്പ് ഉയർത്തി പുന്നച്ചേരി എ ഡി എസ് 
വനിത ക്രിക്കറ്റ് ലീഗിൽ കപ്പ് ഉയർത്തി പുന്നച്ചേരി എ ഡി എസ് 
മാര്‍ച്ച് 8 ന് വനിതാ ദിനം ആഘോഷിക്കുന്ന വേളയ്ക്ക് തയാറെടുത്തേ കണ്ണൂര്‍ കുടുംബശ്രീ. വനിതാ ദിനത്തില്‍ കുടുംബശ്രീയോളം എടുത്തുപറയാനുള്ള മറ്റൊരു കൂട്ടായ്മ വേറെയില്ല. ഈ വര്‍ഷത്തെ വനിതാ ദിനത്തിലും ഒരു മാറ്റവുമില്ലാതെ കുടുംബശ്രീ കൂട്ടായ്മ മുന്നോട്ട് പോകുന്നു. ഇത്തവണ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെ കീഴില്‍ വിപുലമായ ആഘോഷ പരിപാടിയാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. ആവേശമായ തുടക്കത്തോടെ കുടുംബശ്രീ വനിതാ ക്രിക്കറ്റ് ലീഗ് വേറിട്ടതായി.
ചെറുകുന്ന് സി ഡി എസിൻ്റെ സഹകരണത്തോടെ നടന്ന പ്രാദേശിക വനിതാ ക്രിക്കറ്റ് ലീഗില്‍ പുന്നച്ചേരി എ ഡി എസ് കപ്പുയര്‍ത്തി. വാര്‍ഡ് തലത്തില്‍ നടന്ന മത്സരത്തില്‍ എട്ട് എ ഡി എസുകളില്‍ നിന്നുമായി അയല്‍ക്കൂട്ടം, ഓക്‌സിലറി അംഗങ്ങള്‍ ഉള്‍പ്പെടുന്ന എട്ട് ടീമുകള്‍ ആണ് ലീഗില്‍ കൊമ്പുകൂര്‍ത്തത്.
ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വി സജീവന്‍ പ്രാദേശിക വനിതാ ക്രിക്കറ്റ് ലീഗ് ഉത്ഘാടനം ചെയ്തു. ചെറുകുന്ന് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പുന്നച്ചേരി 30 റണ്‍സിനാണ് മുട്ടില്‍ എ ഡി എസിനെ കീഴടക്കിയത്. പെണ്‍കരുത്തിൻ്റെ പോരാട്ടവീര്യം കണ്ടു നിന്ന കാഴ്ച്ചക്കാരില്‍ ആവേശമുണര്‍ന്നു. ബൗളിങ്ങിലും ബാറ്റിംഗിലും ഒരു പോലെ തിളങ്ങിയ മുട്ടില്‍ എ ഡി എസ് താരം സി കെ ശ്രുതി ടൂര്‍ണമെൻ്റിലെ താരമായി.
advertisement
ഇത് രണ്ടാം തവണയാണ് വനിതാ ക്രിക്കറ്റ് ലീഗ് ചെറുകുന്നില്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍, ചെറുകുന്ന് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ വി നിര്‍മല എന്നിവര്‍ ടൂര്‍ണമെൻ്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ആവേശമായ പോരാട്ടത്തിന് പിന്നാലെ നടന്ന സമാപന ചടങ്ങില്‍ ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി നിഷ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
കായിക മേഖലയില്‍ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്താനും വനിതകളുടെ മാനസ്സിക ഉല്ലാസം മെച്ചപ്പെടുത്താനുമാണ് കുടുംബശ്രീ വനിതാ ക്രിക്കറ്റ് മത്സരം നടപ്പാക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തന്നെ കായിക തീരം പദ്ധതിയുടെ ഭാഗമായി ബാലസഭ കുട്ടികള്‍ക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പരിശീലനവും നല്‍കി വരുന്നുണ്ട്. പ്രാദേശിക ക്രിക്കറ്റ് ലീഗിൻ്റെ വിജയത്തോടെ ജില്ലാതല വനിതാ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് നടത്താനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വനിതാ ദിനത്തിന് മുന്നോടിയായി ആവേശത്തോടെ കുടുംബശ്രീ വനിതാ ക്രിക്കറ്റ് ലീഗ്
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement