മഞ്ഞിൻ്റെ പുതപ്പണിഞ്ഞ് കൊട്ടത്തലച്ചി മല; സഞ്ചാരികളുടെ മനം കവർന്ന് കണ്ണൂരിലെ ഈ 'മലയാറ്റൂർ'
Last Updated:
മലബാറിൻ്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്ന് 2800 അടി ഉയരത്തിലെ കൊട്ടത്തലച്ചി മല.
മഞ്ഞിൻ്റെ പുതപ്പണിഞ്ഞ് വിനോദസഞ്ചാരികളെ മാടിവിളിച്ച് കൊട്ടത്തലച്ചി മല. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊട്ടത്തലച്ചി മലയില്‍ നിന്നുമുള്ള കാഴ്ച കണ്ണിന് കുളിര്‍മയേകും. സമുദ്രനിരപ്പില്‍ നിന്ന് 2800 അടി ഉയരത്തിലാണ് കൊട്ടത്തലച്ചി മല.
മലബാറിൻ്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ഈ മല ഒരു ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രം കൂടിയാണ്. വലിയ നോമ്പിൻ്റെ പുണ്യം തേടി, യേശുവിൻ്റെ കുരിശുവഹിച്ചുള്ള പീഢാനുഭവ യാത്രയെ അനുസ്മരിച്ച് കുരിശിൻ്റെ വഴിക്കായി ആയിരങ്ങള്‍ എത്തിച്ചേരുന്ന ഇവിടം ഒരു കൗതുകമാണ്.
ഓഫ് റോഡ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് കൊട്ടത്തലച്ചി മല. ഇതിനാല്‍ തന്നെ യുവാക്കളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാമതായി ഇടം പിടിച്ചു. കൊട്ടത്തലച്ചിമലയുടെ അടിവാരത്തുള്ള കരിഞ്ചാമുണ്ഡി ദേവസ്ഥാനവും മലയോരത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.
advertisement
പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ഇവിടെ നിരവധി പേരാണ് എത്തുന്നത്. ഔഷധച്ചെടികളുടെ കലവറയും അപൂര്‍വയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസ കേന്ദ്രവും കൂടി ആയതിനാല്‍ കൊട്ടത്തലച്ചി മലയെ പ്ലാസ്റ്റിക് മുക്തമാക്കി സംരക്ഷിച്ചു പോരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 16, 2026 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മഞ്ഞിൻ്റെ പുതപ്പണിഞ്ഞ് കൊട്ടത്തലച്ചി മല; സഞ്ചാരികളുടെ മനം കവർന്ന് കണ്ണൂരിലെ ഈ 'മലയാറ്റൂർ'







